ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടൻ അന്തരിച്ചു


ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടൻ (86) അന്തരിച്ചു. 1996 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരമായിരുന്നു ചാള്‍ട്ടൻ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. 2020ൽ ചാൾട്ടന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു.

1937 ഒക്ടോബര്‍ 11 ആഷിങ്ടണിലാണ് ജനനം. 1957 മുതൽ 1973 വരെ ഇംഗ്ലണ്ടിന് വേണ്ടി 106 അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹം കളിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 വർഷം നീണ്ട കരിയറിൽ 758 മത്സരങ്ങൾ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യൻ കിരീടവും എഫ്എ കപ്പും നേടി. 1984-ൽ ചാൾട്ടൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.


Read Previous

സില്‍വര്‍ ലൈന്‍ സമരപ്പന്തലില്‍ നട്ട വാഴ കുലച്ചു; വാഴക്കുല ലേലത്തില്‍ വിറ്റത് 49100 രുപയ്ക്ക്!

Read Next

നാണംകെട്ട് ചാമ്പ്യന്‍മാര്‍; ആദ്യം അടിച്ചുപറത്തി, പിന്നെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിന് 229 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി

Leave a Reply

Your email address will not be published. Required fields are marked *

Most Popular