വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി, 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും 2 എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു.


ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും 2 എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലെത്തിയിരുന്നു. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.

അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം സഭ ശബ്ദവോട്ടോടെ തള്ളി. ന്യൂനപക്ഷ ങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ഉപസംവരണം വേണമെന്നായിരുന്നു നിര്‍ദേശം. ഭരണ ഘടനയുടെ 128ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദന്‍ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബില്‍ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാന്‍ മണ്ഡലപുനര്‍നിര്‍ണയം അനിവാര്യമെന്ന് നിയമമന്ത്രി പറഞ്ഞു.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഡല്‍ഹി അസംബ്ലിയിലും മൂന്നി ലൊന്നു സീറ്റ് വനിതകള്‍ക്കു സംവരണം ചെയ്യാനാണ് ഭരണഘടന ഭേദഗതി ബില്‍ ലക്ഷ്യമിടുന്നത്. ദേശീയ, സംസ്ഥാന തലങ്ങളിലെ നയ രൂപീകരണത്തില്‍ വനിതക ള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കാനാണ് നിയമ നിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2


Read Previous

കാനഡയിലെ ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്യണം; ജാഗ്രത പാലിക്കണം, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Read Next

കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധം; 43പേരുടെ പട്ടിക പുറത്തുവിട്ട് എന്‍ഐഎ

Leave a Reply

Your email address will not be published. Required fields are marked *

Most Popular