ജോസ് കെ മാണി ഏത് മുന്നണിയിലാണ്? രാഹുലിൻ്റെ സഹതാപത്തിനായി സംസാരിക്കുന്നു’: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ #Thiruvanchoor Against Jose K Mani


കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ അപമാനിച്ച ദിവസം തന്നെ ജോസ് കെ മാണി രാഹുലിൻ്റെ സഹതാപത്തിനായി സംസാരിക്കുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. ഇടത് മുന്നണിയിലെ പൊട്ടലിനും ചീറ്റലിനും ഉദാഹരണമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസ്‌താവന ഇടതു മുന്നണിയു മായുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ ഭാഗമാണോയെന്ന് ജോസ് കെ മാണി വ്യക്ത മാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണനും എംഎൽഎ മോൻസ് ജോസഫും പറഞ്ഞു.

മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ മനുഷ്യത്വമില്ലാത്ത രീതിയിലാണ് വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണിക്ക് വ്യത്യസ്‌തമായ അഭിപ്രായമുണ്ടാകാനുള്ള കാരണം രാഹുലിൻ്റെ കോട്ടയം സന്ദർശനത്തിൽ അവർ അമ്പരന്നു പോയതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ആനുകാലിക രാഷ്‌ട്രീയ സ്ഥിതിയെക്കുറിച്ചും ബിജെപിയുടെ സമീപനത്തെക്കുറിച്ചും ഇടതുപക്ഷവും ബിജെപിയുമായുള്ള കൂട്ടുകെട്ടിനെ പറ്റിയുമാണ് രാഹുൽ ഗാന്ധി കോട്ടയത്ത് സംസാരിച്ചത്.

ജോസ് കെ മാണിയുടെ ഇന്നത്തെ നിലപാട് കേട്ടപ്പോൾ അവർ ഇടതുപക്ഷത്ത് നിന്നും കുറച്ചകലെയാണ് നിൽക്കുന്നതെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് ജനങ്ങളെ കബളിപ്പിക്കാനാണോ, അതോ ഇടതു മുന്നണിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ ഭാഗമാണോ എന്നും തിരുവഞ്ചൂർ ചോദിച്ചു. ഇത് ജോസ് കെ മാണി തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫ്രാൻസിസ് ജോർജിനെ ചെറുതായി കാണിക്കാനുള്ള ജോസ് കെ മാണിയുടെ ശ്രമം ദൗർഭാഗ്യകരമായി പോയെന്ന് തിരവഞ്ചൂർ പറഞ്ഞു. മുന്നണിയിൽ ഭിന്നത രൂക്ഷ മാണെന്നും തിരുവഞ്ചൂർ ആരോപിച്ചു. ജോസ് കെ മാണി യുഡിഎഫിൽ അല്ലെന്ന് എല്ലാവർക്കുമറിയാം, എൽഡിഎഫിലാണെന്ന് പറയുകയും ചെയ്യുന്നു. ജോസ് കെ മാണി നിലപാട് വ്യക്തമാക്കണമെന്ന് മോൻസ് ജോസഫും പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പേരിൽ ജോസ് കെ മാണി ബാലിശമായ വാദമുഖം ഉയർത്തു ന്നതായും ഏത് മുന്നണിയിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് ജോസ് കെ മാണി വ്യക്തമാക്കണമെന്നും ജോസഫ് പറഞ്ഞു. പിണറായിയുടെ പേര് പറഞ്ഞാൽ വോട്ട് കിട്ടില്ലയെന്നു മനസിലായത് കൊണ്ട് യുഡിഎഫിനൊപ്പമാണെന്നു തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തുകയാണ്. പരാജയ ഭീതിയിലാണ് ജോസ് കെ മാണിയും കൂട്ടരുമെന്നും
മോൻസ് ജോസഫ് എം എൽ എ ആരോപിച്ചു.


Read Previous

‘മോദിയുടെ സിംഹാസനം ഇളകിത്തുടങ്ങി, രാഹുൽ തോൽക്കുമെന്ന പ്രസ്‌താവന പരാജയ ഭീതിയിൽ’: രമേശ് ചെന്നിത്തല #CHENNITHALA FLAYS NARENDRA MODI

Read Next

സി കെ വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular