വിശുദ്ധ റമദാനിൽ ഫീസുകളിലും പിഴകളിലും ഇളവ് പ്രഖ്യാപിച്ച് യു. എ .ഇ


ദുബായ് – വിശുദ്ധ റമദാൻ വന്നെത്തിയതോടെ പൊതുജനങ്ങൾക്ക് ആശ്വാസം നൽകി യു.എ.ഇ അധികൃതർ. ഫീസുകളിലും പിഴകളിലും ഇളവ് പ്രഖ്യാപിച്ചുകൊണ്ടാണ് വിശുദ്ധ റമദാനിൽ വിവിധ എമിറേറ്റുകൾ ജനങ്ങളോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധിയും റമദാനും മുൻനിർത്തിയാണ് ഇളവുകൾ.

ട്രാഫിക് പിഴകളിൽ വിവിധ എമിറേറ്റുകൾ 50 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. വൈദ്യുതി, ജല, പാചകവാതക ബില്ലുകളിൽ ഷാർജ ഇളവ് പ്രഖ്യാപിച്ചു. പിഴ കൂടാതെ ബില്ല് അടക്കാനുള്ള കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. കോവിഡ് കാരണം പ്രയാസം അനുഭവിക്കുന്ന വർക്ക് വലിയ ആശ്വാസമാണിത്. 100 ദിർഹത്തിൽ താഴെ ബില്ല് അടക്കാനുള്ളവർക്ക് ഒരു മാസവും 1,000ൽ താഴെ ബില്ലുള്ളവർക്ക് 15 ദിവസവുമാണ് നീട്ടി നൽകിയത്. അബുദാബിയിൽ ഹോട്ടൽ. ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഫീസുകൾ ഒഴിവാക്കി. ജൂൺ 30 വരെ ഈ ഇളവ് ബാധകമാണ്. ഈ മേഖലകളെ കോവിഡ് സാരമായി ബാധിച്ചതാണ് ഇളവ് പ്രഖ്യാപിക്കാൻ കാരണം


Read Previous

യു.​എ​ൻ.​എ പ്ര​തി​നി​ധി സം​ഘം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു

Read Next

കോവിഡ് വ്യാപനം തീവ്രം സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

Leave a Reply

Your email address will not be published. Required fields are marked *

Most Popular