പാര്‍ട്ടി ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമില്ല: കേന്ദ്രം സുപ്രീം കോടതിയോട്


ഭരണഘടനയനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയോട്. ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പൗരന്മാര്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമ്യം അറിയാനുള്ള അവകാശമുണ്ട്. എന്നാല്‍ എല്ലാം അറിയാനുള്ള പൊതു അവകാശ മല്ലെന്നും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി പറഞ്ഞു. കൂടാതെ ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുസഞ്ചയത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഒക്ടോബര്‍ 31 ചൊവ്വാഴ്ച പരിഗണിക്കും. ‘ഒരു സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാനുള്ള അവകാശം, അത് ഒരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗപ്രദവും പ്രസക്തവുമാണ്, 2003ല്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വ്യക്തമായ ഭരണഘടനാ നിയമത്തിന്റെ അഭാവത്തില്‍ ഈ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് അദ്ദേഹം കോടതിയോട് പറഞ്ഞു. ഈ പദ്ധതി അധികാരപരിധിയില്‍ പൂര്‍ണ്ണമായും നീതിയുക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണെന്നും പാര്‍ലമെന്ററി ചര്‍ച്ചകളില്ലാതെ ലളിതമായ പ്രസ്താവനകള്‍ക്ക് വിധേയമാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒക്ടോബര്‍ 16ന് വിഷയം അഞ്ചംഗ ബെഞ്ചിന് കൈമാറുകയായിരുന്നു.


Read Previous

കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് കേസെടുത്തു; സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

Read Next

മദ്യനയ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular