യുക്മ നോർത്ത് വെസ്റ്റ് റീജിയൻ  കലാമേള ശനിയാഴ്ച. വേദിയൊരുക്കി ബോൾട്ടൻ മലയാളി അസോസിയേഷൻ. കലാമേള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.


ഒക്ടോബർ 14 ശനിയാഴ്ച ബോൾട്ടനിലെ തോൺലി സലേഷൃൻ കോളേജിൽ വച്ച് നടക്കാൻ പോകുന്ന യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേളയുടെ അവസാനഘട്ട തയ്യാറെടുപ്പുകൾ നടന്നുവരുന്നു. കലാമേളയുടെ വിജയത്തിനായി ആതിഥേയത്വം വഹിക്കുന്ന ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രതിനിധികൾ ഉൾപ്പെടുന്ന സ്വാഗതസംഘം വിവിധ ഗ്രൂപ്പുകളിലായി പ്രവർത്തിച്ചുവരുന്നു.

നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻറ് ശ്രീ ബിജു പീറ്റർ ചെയർമാൻ ആയും ബോട്ടൺ മലയാളി അസോസിയേഷൻ പ്രസിഡൻറ് ശ്രീ അനിയൻകുഞ്ഞ് സക്കറിയ വൈസ് ചെയർമാനും ആയ കമ്മിറ്റിയിൽ റീജിയണൽ കലാമേള കോഡിനേറ്റർ ശ്രീ സനോജ് വർഗീസ് കോഡിനേറ്ററായും ബോൾട്ടൻ മലയാളി അസോസിയേഷൻ സെക്രട്ടറി ശ്രീ അബി അജയ് അസിസ്റ്റൻറ് കോഡിനേറ്റർ ആയും നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ റിസപ്ഷൻ – ബിജു മൈക്കിൾ, ടോസി സക്കറിയ, ബിനു ജേക്കബ്, ഷെയ്സ് ജോസഫ് എന്നിവരും, രജിസ്ട്രേഷൻ- സനോജ് വർഗീസ്, ഷാരോൺ ജോസഫ് എന്നിവരും സ്റ്റേജ് – ബെന്നി ജോസഫ്, ഡോ: അജയ് കുമാർ, ജോർജ് ജോസഫ്, ജയ്സൺ ജോസഫ് എന്നിവരും, ഹോസ്പിറ്റാലിറ്റി- അഡ്വ: ജാക്സൺ തോമസ്, ജോൺ കണിവയലിൽ, എൽദോസ് സണ്ണി, തങ്കച്ചൻ എബ്രഹാം എന്നിവരും, ഓഫീസ് – രാജീവ്, സിജോ വർഗീസ് എന്നിവരും നേതൃത്വം നൽകുന്ന കമ്മിറ്റികൾ അവസാനഘട്ട തയ്യാറെടുപ്പുകൾ നടത്തി വരുന്നു.

കലാമേളയുടെ വിജയത്തിനായി എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തി കൊണ്ട് നാഷണൽ ജനറൽ സെക്രട്ടറി ശ്രീ കുരൃൻ ജോർജ്ജും, നാഷണൽ വൈസ് പ്രസിഡൻറ് ശ്രീ ഷിജോ വർഗീസും, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പി ആർ ഒ & മീഡിയാ കോർഡിനേറ്റർ ശ്രീ അലക്സ് വർഗീസും റീജിയണൽ കമ്മിറ്റിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കി പ്രവർത്തിച്ചുവരുന്നു.

കലാമേളക്ക് രുചികരമായ പ്രഭാത ഭക്ഷണം മുതൽ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നത് പ്രസ്റ്റണിലെ പ്രസിദ്ധമായ ജോയ്സ് കിച്ചൻ ആയിരിക്കും. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള രാവിലെ 10ന് ആരംഭിക്കും. കലാമേളയിൽ മത്സരാർത്ഥികൾ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്നും എല്ലാവരുടേയും സഹായ സഹകരണ ങ്ങൾ ഉണ്ടാവണമെന്നും റീജിയണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.


Read Previous

നൃത്തത്തെ ഒപ്പം കൂട്ടി, സംഘടനാപ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ച കലാകാരി ഡോ. കലാ അശോകിനെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസിയേഷനുകളും നാമനിര്‍ദേശം ചെയ്തു

Read Next

കേളി ഉമ്മുൽഹമാം ഏരിയ ഓണം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular