മാവോവാദി ബന്ധം ആരോപിച്ചുള്ള കേസ്; പ്രൊഫ. ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി


മുംബൈ: മാവോവാദി ബന്ധമാരോപിച്ച് ജയിലിടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്‍മീകി എസ്.എ. മനേസെസ് എന്നിവരുടെ ബെഞ്ചാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

സായിബാബയ്ക്കു പുറമേ മഹേഷ് ടിര്‍കി, ഹേം മിശ്ര, പ്രശാന്ത് റായി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

2014-ലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. സായിബാബയും മറ്റ് അഞ്ചുപേരും കുറ്റക്കാരാണെന്ന് 2017-ല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

2022 ഒക്ടോബറില്‍ സായിബാബയെ ബോംബെ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍ സുപ്രീംകോടതി വിധി റദ്ദാക്കുകയും വിഷയം പുതുതായി പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചായിരിക്കണം കേസ് പരിഗണിക്കേണ്ടതെന്നും നിര്‍ദേശിച്ചിരുന്നു.


Read Previous

പാലായില്‍ അഞ്ചംഗകുടുംബം മരിച്ചനിലയില്‍; മരിച്ചവരില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നുകുട്ടികളും

Read Next

പി.സി. ജോര്‍ജിനെ നിയന്ത്രിച്ചാല്‍ നന്ന്‍, നിവൃത്തികെട്ട് പ്രതികരിയ്ക്കുന്നതാണ്- തുഷാര്‍ വെള്ളാപ്പള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular