ഭുവനേശ്വര്‍: പതിനഞ്ചാം ലോകകപ്പ് ഹോക്കിക്ക് ഇന്ന് തുടക്കം. ഒഡിഷയിലെ ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയം, റൂര്‍ക്കല ബിര്‍സാ മുണ്ട സ്റ്റേഡിയം എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ മത്സരാവേശം നിറയും. ചാമ്പ്യന്മാരായ ബല്‍ജിയം അടക്കം 16 ടീമുകളാണ് അണിനിരക്കുന്നത്. ഇന്നുമുതല്‍ എല്ലാ ദിവസവും നാലു കളികളാണുള്ളത്. വര്‍ണാഭമായ ചടങ്ങുകളോടെ ഇന്നലെ ലോകകപ്പിന്റെ ഉദ്ഘാടനം നടന്നു.
ടോക്കിയോ: ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. ഗ്രൂപ്പ് എയിൽ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 മീറ്റർ എന്ന യോഗ്യതാ മാര്‍ക്ക് താരം മറികടന്നു. ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് താരം എറിഞ്ഞത്. നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച
ടോക്യോ: ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ 3-1ന് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശം. ദില്‍പ്രീത് സിങ്ങും ഗുര്‍ജന്ത് സിങ്ങും ഹര്‍ദിക് സിങ്ങുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്.. 41 വർഷത്തിനു ശേഷമാണ് ഇന്ത്യ ഒഒളിമ്പിക്സ് ഹോക്കി സെമിയിലെത്തുന്നത്. 1980 മോസ്കോ ഒളിംപിക്സിലാണ് അവസാനമായി സെമി കളിച്ചത്. അന്ന് ഇന്ത്യ
ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധുവിന് ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ചൈനീസ് തായ്പേയിയുടെ തായ് സു യിങാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു റിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സിന്ധുവിനെ തകര്‍ത്തുവിട്ടത്. സ്കോര്‍: 18-21, 11-21. എങ്കിലും
ടോക്കിയോ ഒളിമ്പിക്സില്‍ ഇടികൂട്ടില്‍ വനിതകളുടെ ബോക്സിങില്‍ ലവ്ലിന ബൊര്ഗോഹെയ്ന് സെമി ഫൈനലിലെത്തി മെഡല്‍ ഉറപ്പാക്കിയതൊഴിച്ചു നിര്‍ത്തിയാല്‍ ഇതിഹാസതാരം മേരികോം, സിമ്രന്‍ജീത്ത് കൗര്‍ എന്നിവര്‍ നേരത്തേ പുറത്തായിരുന്നു. ഇപ്പോള്‍ പൂജാ റാണി കൂടി മടങ്ങുന്ന തോടെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ശേഷിച്ച ഏക താരം ലവ്ലിന മാത്രമാണ്. റിയോ ഒളിംപിക്സിലെ വെങ്കല
ടോക്കിയോ: ഒളിമ്പിക്സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ച് ലോവ്ലിന ബോര്ഗോഹെയിന്. ചൈനീസ് തായ്പേയിയെ വനിതാ വിഭാഗം വെല്‍ട്ടര്‍വെയിറ്റ് ബോക്സിംഗ് ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയുടെ നീന് ചിന് ചെന്നിനെ ഇടിച്ചിട്ടാണ് ലോവ്ലിന നേട്ടം ഉറപ്പാക്കിയത്. മികച്ച മത്സരത്തോടെ ലോവ്ലിന സെമിയില്‍ കടക്കുകയും ചെയ്തു. അതേസമയം ഒളിമ്പിക്സ് മെഡല്‍ നേടാന്‍ പോകുന്ന
ടോക്കിയോ ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനമുറപ്പിച്ചതിന്റെ ആത്മവി ശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ പുരുഷ ടീം ജയത്തോടെ പൂള് ഘട്ട മല്‍സരങ്ങള്‍ അവസാനിപ്പിച്ചു. ഗോള്‍മഴ കണ്ട പൂള് എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ആതിഥേയരാന ജപ്പാനെ ഇന്ത്യ 5-3നു പരാജയപ്പെടുത്തുകയായിരുന്നു. ഹര്‍ഡമന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ഷംസേര്‍
ടോക്കിയോ ഒളിംപിക്സില്‍ വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൂപ്പര്‍ താരം പിവി സിന്ധു സെമി ഫൈനലിലേക്കു കടന്നു. ആവേശകരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയതാരവും നാലാ സീഡുമായ അകാനെ യമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്കോര്‍: 21-13, 22-20. ആദ്യ ഗെയിം സിന്ധു അനായാസം
ടോക്കിയോ: ഒളിമ്പിക്സ് ബാഡ്മിന്റണില്‍ വന്‍ അട്ടിമറി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ഹിയോ ക്വാങ് ഹീയാണ് കെന്റോയെ അട്ടിമറിച്ചത്. സ്കോര്‍ 21-15, 21-19. ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുമെന്ന്
ടോക്കിയോ: ടേബിള്‍ ടെന്നീസില്‍ വന്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്ക് ടോക്കിയോ ഒളിമ്പിക്സില്‍ നിരാശ. വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യയുടെ സുതീര്‍ത്ഥ മുഖര്‍ജി രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. പോര്‍ച്ചുഗലിന്റെ ഫു യുവിനോടാണ് പരാജയപ്പെട്ടത്. തുടക്കം മുതല്‍ മത്സരത്തില്‍ സുതീര്‍ത്ഥ പിന്നിലായി. പോര്‍ച്ചുഗീസ് താരത്തിന്റെ മികവിന് മുന്നില്‍ അതിവേഗമാണ്