കോൺ​ഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ച നിലയിൽ’ ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. 


കൊച്ചി: കോൺ​ഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പിടി പോളിനെ (61) ആണ് ആലുവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്.

ഉച്ചയ്ക്ക് 12.30നാണ് പോൾ ഹോട്ടലിൽ മുറിയെടുത്തത്. തന്നെ കാണാൻ ഒരാൾ വരുമെന്നും അകത്തേക്കു വിടണമെന്നും റിസപ്ഷനിൽ പറഞ്ഞേൽപിച്ചാണു പോൾ മുറിയിലേക്കു പോയത്. മുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടിയിരുന്നില്ല. 3.15ന് അദ്ദേഹത്തെ കാണാൻ അങ്കമാലിയിൽ നിന്ന് ഒരാൾ എത്തി. മുറിയിൽ എത്തിയ സന്ദർശകൻ കാണുന്നത് മുറിയിൽ ചലനമറ്റ് കിടക്കുന്ന പോളിനെയാണ്. തുടർന്ന് സ്വന്തം വാഹനത്തിൽ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബാഗും മൊബൈൽ ഫോണും കണ്ടെടുത്തു. അങ്കമാലിയിൽനിന്നു ഡ്രൈവർക്കൊപ്പം സ്വന്തം കാറിൽ ആലുവയിൽ എത്തിയ പോൾ എംജി ടൗൺ ഹാളിനു സമീപം ഇറങ്ങി കാർ പറഞ്ഞുവിട്ടു. തനിക്കു പോകാൻ മറ്റൊരു വാഹനം വരുമെന്നാണു ഡ്രൈവറോടു പറഞ്ഞതെന്നു പൊലീസ് പറഞ്ഞു.

ടൗൺ ഹാളിനു തൊട്ടടുത്തുള്ള ഹോട്ടലിലാണു മുറിയെടുത്തത്. മരണവിവരം അറിഞ്ഞ് എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരടക്കം ഒട്ടേറെപ്പേർ ആശുപത്രിയിൽ എത്തി. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റായ പോൾ നിലവിൽ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും മോട്ടർ തൊഴിലാളി ക്ഷേമിനിധി ബോർഡ് അംഗവുമാണ്.


Read Previous

‘പ്രധാനമന്ത്രിയെ വധിക്കും നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കും’: ലോറൻസ് ബിഷ്ണോയിയെ വിട്ടയയ്ക്കണമെന്ന് ഭീഷണി സന്ദേശം

Read Next

ന്യൂസ് ക്ലിക്ക്: കേരളത്തിലും ഡല്‍ഹി പൊലീസിന്റെ റെയ്ഡ്, മുന്‍ ജീവനക്കാരിയെ ചോദ്യം ചെയ്തു; മൊബൈലും ലാപ് ടോപും പിടിച്ചെടുത്തു 

Leave a Reply

Your email address will not be published. Required fields are marked *

Most Popular