#Coppell St. Alphonsa Dallas America| കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം  


ഡാലസ് : വിശുദ്ധവാരത്തിന്റെ തുടക്കമായി കൊപ്പേൽ സെന്റ് അൽഫോൻസായിൽ സീറോ മലബാർ ദേവാലയത്തിൽ  ഭക്തിനിർഭരമായി ഓശാന ഞായർ ആചരിച്ചു. ഓശാന ഞായറാഴ്ച രാവിലെ ദേവാലയത്തിൽ  നടന്ന ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും ഓശാന ശുശ്രൂഷകൾക്കും  ഇടവക വികാരി റവ. ഫാ. മാത്യുസ് കുര്യൻ മുഞ്ഞനാട്ട്,  റവ. ഫാ ജിമ്മി എടക്കളത്തൂർ എന്നിവർ നേതൃത്വം നൽകി.  വിശ്വാസികൾ ദേവാലയം ചുറ്റി കുരുത്തോലകളേന്തി ഭക്തിനിർഭരമായ കുരുത്തോല പ്രദക്ഷിണം നടത്തി.

കുരിശുമരണത്തിനു മുമ്പായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായമാണ് ക്രൈസ്തവദേവാലയങ്ങളിലെങ്ങും ഓശാനയാച്ചരിക്കുന്നത്.  അതിന്റെ ഭാഗമായി ദേവാലയങ്ങളിലെങ്ങും  ദിവ്യബലിയും കുരുത്തോല ആശിര്‍വാദവും കുരുത്തോല പ്രദക്ഷിണവും  നടന്നു.

കൊപ്പേൽ സെന്‍റ്. അല്‍ഫോന്‍സ ദേവാലയത്തിലെ പീഡാനുഭവവാര തിരു-കർമ്മങ്ങ ളുടെ സമയം.തിങ്കൾ (03/25) – ബുധൻ (03/27): രാവിലെ 7:30 മുതൽ ദിവ്യകാരുണ്യ ആരാധന, രാവിലെ 8:30 നും വൈകുന്നേരം 7 :30 നും വി. കുർബാന പെസഹാ വ്യാഴം (03/28/2024): ദിവ്യ ബലിയും കാൽകഴുകൽ ശുശ്രൂഷയും ആരാധനയും വൈകുന്നേരം  7:00  മുതൽ  ദുഃഖ വെള്ളി (03/29/2024): കുരിശിന്റെ വഴിയുടെ തിരുകർമ്മളും  പീഡാനുഭവസ്മരണയും  വൈകുന്നേരം അഞ്ചു മുതൽ ദുഃഖ ശനി (03/30/2024):  രാവിലെ  7:30 ന്  ആരാധന,  തുടർന്ന് 8 :30 ദിവ്യബലി ഈസ്റ്റർ  വിജിൽ (03/30/2024):  ഉയിർപ്പ്  തിരുന്നാൾ  കർമ്മങ്ങൾ ശനിയാഴ്ച  വൈകുന്നേരം  7:00  മുതൽ.ഈസ്റർ ഞായർ (03/31/2024): രാവിലെ 9:00 ന്   വി. കുർബാന


Read Previous

#Malayali Muslims of New Jersey ifthar| മത സൗഹാർദ്ദത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താർ

Read Next

#K.Surendran in Wayanad | രാഹുല്‍ വന്നതിനേക്കാള്‍ കൂടുതല്‍ തവണ വന്നത് ആനകള്‍, വയനാട്ടില്‍ ‘അമേഠി’ ആവര്‍ത്തിക്കും; കെ സുരേന്ദ്രന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular