ലബ്‌നാനിലേക്ക് പോകരുത് | സൗദിക്ക് പിന്നാലെ ബഹ്‌റൈനും


റിയാദ്: പശ്ചിമേഷ്യയിലെ വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത്. തൊട്ടുപിന്നാലെ അയല്‍ രാജ്യമായ ബഹ്‌റൈനും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ലബ്‌നാനിലേക്ക് പോകരുത് എന്നാണ് രണ്ട് ജിസിസി രാജ്യങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നില്ല.

പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് സൗദി അററേബ്യയും ബഹ്‌റൈനും മുന്നറിയിപ്പ് നല്‍കിയത് എന്നാണ് വാര്‍ത്തകള്‍. ആദ്യം സൗദി അറേബ്യയാണ് മുന്നറി യിപ്പുമായി രംഗത്തുവന്നത്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബഹ്‌റൈനും ജാഗ്രതാ നിര്‍ദേശം നല്‍കി. ലബ്‌നാനിലേക്ക് പോകരുത്, പോയവര്‍ തിരിച്ചുപോരണം, അല്ലെ ങ്കില്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറണം എന്നാണ് നിര്‍ദേശം.

അതേസമയം, ലബ്‌നാനില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന അസാധാരണമായ സാഹചര്യമാണ് സൗദിയുടെയും ബഹ്‌റൈന്റെയും ആശങ്കയ്ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലബ്‌നാനില്‍ ലക്ഷക്കണക്കിന് പലസ്തീന്‍ അഭയാര്‍ ഥികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ താമസിക്കുന്ന ക്യാമ്പില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെ ട്ടിരിക്കുകയാണ്.

പലസ്തീന്‍ പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന ഫത്തഹ് വിഭാഗക്കാരും സായുധ സംഘടന കളെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടല്‍. ഐനുല്‍ ഹില്‍വി എന്ന ക്യാമ്പി ലാണ് സംഘര്‍ഷം. നാല് ദിവസങ്ങളായി തുടരുന്ന പോരില്‍ 13 പേര്‍ കൊല്ലപ്പെട്ടു വെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വിവരം. ലബ്‌നാനിന്റെ തെക്കന്‍ തുറമുഖ നഗരമായ സിദോനിലാണ് പലസ്തീന്‍ ക്യാമ്പ്.

ലബ്‌നാനിലേക്ക് പോകാന്‍ ആലോചിക്കുന്നവര്‍ യാത്ര മാറ്റി വയ്ക്കണമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. ലബ്‌നാനില്‍ താമസിക്കുന്ന പൗരന്മാര്‍ എത്ര യുംവേഗം രാജ്യം വിടണമെന്നാണ് ബെയ്‌റൂത്തിലെ സൗദി എംബസി ആവശ്യപ്പെ ട്ടിരിക്കുന്നത്. സംഘര്‍ഷം നടക്കുന്ന മേഖലയിലേക്ക് ആരും പോകരുത് എന്നും പിന്നീട് വിശദീകരിക്കുകയും ചെയ്തു.

ഇസ്രായേല്‍ ആക്രമണം കാരണം ലക്ഷക്കണക്കിന് പലസ്തീന്‍കാര്‍ അയല്‍ രാജ്യങ്ങൡ അഭയാര്‍ഥികളാണ്. വര്‍ഷങ്ങളായി ലബ്‌നാനില്‍ കഴിയുന്ന ഇവര്‍ താമസിക്കുന്ന വലിയ ഭൂപ്രദേശമുണ്ട്. പലസ്തീന്‍ ക്യാമ്പ് എന്നാണ് ഈ മേഖല പൊതുവേ അറിയപ്പെടുന്നത്. കൂടാതെ മറ്റു അയല്‍ രാജ്യങ്ങളിലും പലസ്തീന്‍കാര്‍ അഭയാര്‍ഥികളാണ്. ലബ്‌നാനിലെ സംഘര്‍ഷത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യ ങ്ങളുടെ സാമ്പത്തിക സഹായം ലഭിക്കുന്ന രാജ്യമാണ് ലബ്‌നാന്‍.


Read Previous

ഒമാനിലെ കസബിൽ വാഹന അപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിക്ക്; ദാരുണാന്ത്യം

Read Next

സൗദിയിലെ ബാങ്ക് വിളി പളളിക്ക് പുറത്തുകേള്‍ക്കില്ല’; പ്രസംഗത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular