യുഎഇയിൽ കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി, റൺവേയിൽ വെള്ളം കയറി,75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ, മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറി, സ്കൂളുകളിൽ ഓൺലൈൻപഠനം


കൊച്ചി: യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. ദുബായ് ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം മൂലമാണ് സർവീസുകൾ നിർത്തി വെച്ചിരിക്കുന്നത്. ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള സർവീസുകളും സാങ്കേതിക പ്രശ്നങ്ങൾ കാരണം നിർത്തിവെച്ചിരിക്കുകയാണ്.

റൺവേയിൽ വെള്ളം കയറിയതിനാൽ ആണ് ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിലച്ചത്. 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കിയിട്ടുണ്ട്.

യു.എ.ഇ സമയം രാവിലെ പത്തു വരെ ദുബായില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായിലേക്ക് പോകാൻ വേണ്ടി പുലർച്ചെ വിമാനത്താവളത്തിൽ എത്തിയവർ ഇപ്പോഴും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ് . യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള മെട്രോ സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.


Read Previous

പുതിയ ഉയരങ്ങള്‍ കീഴടക്കാം’; ശാരീരിക പരിമിതികളെ വിദ്യാഭ്യാസത്തിലൂടെ മറികടക്കാം; ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തുന്ന ആദ്യത്തെ വ്യക്തി; ശാരികയുടെ വിജയത്തിന് പൊന്‍തിളക്കം

Read Next

കാന്‍സര്‍ ആണെന്നാണ് കരുതിയത്, വീട് പണി തീരുന്നതിന് മുന്‍പേ മരിക്കുമോ എന്ന് പേടിച്ചു; രോഗാവസ്ഥ വെളിപ്പെടുത്തി വ്‌ളോഗര്‍ ഗ്ലാമി ഗംഗ

Leave a Reply

Your email address will not be published. Required fields are marked *

Most Popular