പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ് ഫോട്ടോകള്‍ അതിവേഗം കണ്ടുപിടിക്കാം.


ഫോട്ടോകള്‍ അതിവേഗം കണ്ടുപിടിക്കുന്നതിനായി പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ്. പുതിയ വീഡിയോ എഡിറ്റര്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. പുതിയ സെര്‍ച്ചിംഗ് ഫില്‍ട്ടറുകളാണ് ഗൂഗിള്‍ ഫോട്ടോസില്‍ വരുന്നത്. ഇത് സെര്‍ച്ച് ബാറിന് വലത് ഭാഗത്ത് താഴെയായി കാണപ്പെടും. ഒരു ടാപ്പില്‍ തന്നെ ഇത് ലഭ്യമാകും.

വിവിധ ഫില്‍ട്ടറുകള്‍ ഒന്നിച്ച് പ്രയോഗിച്ച് ഗൂഗിള്‍ ഫോട്ടോസില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുള്ള ഫോട്ടോസ് അതിവേഗം കണ്ടുപിടിക്കാന്‍ സാധിക്കുമെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ലോക്കേഷന്‍, പീപ്പിള്‍, സാധനങ്ങള്‍ എന്നിവ വച്ച് ഇപ്പോള്‍ തന്നെ ഗൂഗിള്‍ ഫോട്ടോസില്‍ ലഭിക്കുന്ന ഫീച്ചറുകളാണ്.

ഈ ഫീച്ചറിന്റെ ചില ചിത്രങ്ങള്‍ @wongmjane എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ഫില്‍ട്ടറുകള്‍ സംബന്ധിച്ച് ഗൂഗിള്‍ ഔദ്യോഗികമായി ഇതുവരെ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ ഈ ഫീച്ചറുകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരും എന്നാണ് സൂചനകള്‍ പറയുന്നത്.


Read Previous

യുഎഇയില്‍ വീണ്ടും അല്‍ഭുതം; ദുബൈ മരുഭൂമിയില്‍ ചന്ദ്രക്കലയുടെ രൂപത്തില്‍ തടാകം

Read Next

വെള്ളത്തിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഡാൻസ് ചെയ്യാതിരിക്കുക? സ്വിമ്മിംഗ് പൂളിൽ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ച് നടി രചന നാരായണൻകുട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular