മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: സുപ്രീംകോടതി


ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കായുള്ള നിയമ നത്തിന് കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജി യെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായി രുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ഒരു മന്ത്രിസഭയില്‍ നിന്നും ഏതെങ്കിലും ഒരു മന്ത്രിയെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവിടാനാകില്ല. അതിന് മുഖ്യമന്ത്രിയുടെ ശുപാര്‍ശയോ, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമോ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ഏകപക്ഷീ യമായി ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

സെന്തില്‍ ബാലാജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ നിയമനക്കോഴക്കേസില്‍ സെന്തില്‍ ബാലാജി അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തെ പുറ്തതാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. എന്നാല്‍ മന്ത്രിയെ നീക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് അഭിപ്രായപ്പെട്ട് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടത്. നേരത്തെ സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ മന്ത്രിയെ പുറത്താക്കി ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി. ഇതു വിവാദമായതോടെ പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഇഡി അറസ്റ്റ് ചെയ്തശേഷവും മുഖ്യമന്ത്രി സ്റ്റാലിന്‍ സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി മന്ത്രിസഭയില്‍ നിലനിര്‍ത്തുക യായിരുന്നു. 


Read Previous

അറബിക്കടലില്‍ ചരക്കുകപ്പല്‍ റാഞ്ചി കൊള്ളക്കാര്‍; നേരിടാന്‍ നാവികസേന; ദൗത്യത്തിന് ഐഎന്‍എസ് ചെന്നൈ

Read Next

ഹജ്ജ് കരാര്‍ ഒപ്പിടാന്‍ കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും മറ്റന്നാള്‍ ജിദ്ദയില്‍, ഹജ്ജ് ക്വാട്ടയില്‍ മാറ്റമില്ല; ഇന്ത്യയില്‍ നിന്ന് 1,75,000 പേരാണ് ഇത്തവണ ഹജ്ജിനെത്തുക

Leave a Reply

Your email address will not be published. Required fields are marked *

Most Popular