അന്നം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തി; ഒടുവില്‍ ഭക്ഷണം വാരിക്കഴിച്ച കൈയുമായി പ്രവാസിയുടെ അന്ത്യയാത്ര; കുറിപ്പുമായി അഷറഫ് താമരശ്ശേരി


തന്റെയും കുടുംബത്തിന്റെയും അന്നം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തിയ ഒരു പ്രവാസിയുടെ അവസാന യാത്രയിലെ നോവുന്ന അനുഭവം പങ്കുവെക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശ്ശേരി. ഉച്ചഭക്ഷണം കഴിക്കാന്‍ താമസസ്ഥലത്ത് എത്തിയ കോട്ടയം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവസാന ശ്വാസവും നിന്നുപോയ യുവാവിന്റെ മൃതദേഹം കയറ്റി അയക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”ഇന്നലെ മരണപ്പെട്ടവരില്‍ ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. കോട്ടയം ജില്ലക്കാരനായ ഒരു പ്രവാസി. പതിവ് പോലെ ജോലിക്ക് പോയ ഇദ്ദേഹം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി താമസ സ്ഥലത്തേക്ക് വന്നതായിരുന്നു. ഉച്ചക്കുള്ള ഇടവേള സമയവും കഴിഞ്ഞ് ഇദ്ദേഹ ത്തെ കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കുന്നുണ്ടായി രുന്നില്ല.

ഇതിനെ തുടര്‍ന്ന് സെക്യുരിറ്റി ജീവനക്കാരന്‍ താമസ സ്ഥലത്ത് ചെന്നപ്പോള്‍ ഈ യുവാവ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവസാന ശ്വാസവും നിന്നുപോവുകയായിരുന്നു. ഭക്ഷണം വാരിക്കഴിച്ച കയ്യുമായി അന്ത്യയാത്ര. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പ്രവാസലോകത്ത് എത്തിയ ചെറുപ്പക്കാരന്‍. തന്റെയും കുടുംബത്തിന്റെയും അന്നം തേടി കടല്‍ കടന്ന പ്രവാസിയുടെ ജീവിതം ഭക്ഷണത്തിന് മുന്നില്‍ വെച്ച് അവസാനിക്കുന്നു.

ജോലിയില്‍ വ്യാപൃതനായിരിക്കെ വിശന്നപ്പോള്‍ ഓടിച്ചെന്ന് ഭക്ഷണം വാരിക്കഴിക്കു മ്പോള്‍ ഈ സഹോദരന്‍ അറിഞ്ഞിട്ടുണ്ടാകില്ല ഇത് തന്റെ അവസാനത്തെ അന്നമാ ണെന്ന്. ഏറെ സങ്കടകരമായ അവസ്ഥ… കുടുംബവും പ്രിയപ്പെട്ടവരും എങ്ങിനെ സഹിക്കുമെന്നറിയില്ല. വേദനാജനകമായ അവസ്ഥ. പ്രിയപ്പെട്ട സഹോദരന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലുല്ലവര്‍ക്കും ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ..”


Read Previous

ലോക വനദിനം ഇന്ന്‍; ജീവന്‍റെ നിലനിൽപ്പിന് വനവും വനസമ്പത്തും സംരക്ഷിയ്ക്കേണ്ടത് ഓരോ പൌരന്‍റെയും കടമയാണ്

Read Next

പൂച്ചയ്ക്കെന്തു കാര്യം…കാര്‍ട്ടൂണ്‍ പംക്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular