ഹിന്ദി തെരിയാത്, പോടാ’; ബിജെപിക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍


ന്യൂഡല്‍ഹി: നീതികെട്ടവരെ തിരിച്ചറിയണമെന്ന ബിജെപിയുടെ പോസ്റ്റിന് മറുപടിയുമായി ഡി എം കെ നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രസിദ്ധീകരിച്ച പോസ്റ്റിന് കീഴിലായിരുന്നു ഉദയനിധി സ്റ്റാലിന്‍ പരിഹാസ രൂപേണ മറുപടി നല്‍കിയത്. ‘ഹിന്ദി തെരിയാത് പോടാ’ എന്ന് എഴുതിയിരിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രം പോസ്റ്റിന് കീഴിലാണ് അദ്ദേഹം കമന്റ് ചെയ്തിരിക്കുന്നത്.

ഉദയനിധി സ്റ്റാലിനെ പോലുള്ള നീതിക്കെട്ടവരെ തിരിച്ചറിയണമെന്ന് പറഞ്ഞു കൊണ്ട് ഉദയനിധി സ്റ്റാലിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ബിജെപി പോസ്റ്റ് ചെയ്തത്. രാമക്ഷേ ത്രത്തെ വെറുക്കുന്ന ഇക്കൂട്ടര്‍ സനാതന ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുന്നു വെന്നും ബിജെപിയുടെ പോസ്റ്റില്‍ ഉള്ളത്.

സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല. പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേ ണ്ടതാണെന്ന് സ്റ്റാലിന്റെ പ്രസ്താവന വിവാദം ഉണ്ടാക്കിയിരുന്നു. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തി യായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും അടക്കമുള്ളവര്‍ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.


Read Previous

മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു;പരവൂര്‍ കോടതിയിലെ അഭിഭാഷകയുടെ ആത്മഹത്യയില്‍ ശബ്ദ സന്ദേശം പുറത്ത്

Read Next

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ യുവാക്കള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ്; കാലത്തിന്റെ മാറ്റമെന്ന് മുഖ്യമന്ത്രിയുടെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular