നായനാർ അപ്പൂപ്പന്റെ മടിയിലിരുന്ന് ആദ്യക്ഷരം കുറിക്കാനുള്ള ആദ്യഭാഗ്യം ലഭിച്ചത് എനിക്ക്; ഓർമ പങ്കുവച്ച് എലീന പടിക്കല്‍


ജീവിതത്തിൽ ആരെയും എഴുത്തിനിരുത്താത്ത ഇ കെ നായനാർ ആദ്യമായി ഒരു മൂന്നു വയസ്സുകാരിയെയാണ് ആദ്യക്ഷരം കുറിപ്പിച്ചത്, അവതാരകയായ എലീന പടിക്കലാണ് ആ കുട്ടി. വിജയദശമി ദിനത്തിൽ ഇ കെ നായനാരുടെ മടിയിലിരുന്ന ആദ്യക്ഷരം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് എലീന പടിക്കല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിജയദശമി നാളില്‍ ഇ കെ നായനാര്‍ ആദ്യക്ഷരം കുറിപ്പിക്കുന്നതിന്റെ ഫോട്ടോയും പത്രവാര്‍ത്തയുമടക്കം താരം ഫേസ്ബുക്കില്‍ പങ്കുവച്ചു. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ വാടക വീട്ടില്‍ വച്ചായിരുന്നു ഇ കെ നായനാര്‍ മൂന്നു വയസുകാരിയായ എലീനയെ എഴുത്തിനിരുത്തിയത്.

നായനാർ അപ്പൂപ്പന്റെ മടിയിൽ ഇരുന്ന് ആദ്യക്ഷരം കുറിക്കാനായത് എന്തൊരു ഭാഗ്യമാണ്. നായനാര്‍ അപ്പൂപ്പനും എന്റെ മാതാപിതാക്കള്‍ക്കും ശാരദ ടീച്ചര്‍ക്കും നന്ദി പറയുന്നു. സ്‌നേഹം നിറഞ്ഞ ഈ വ്യക്തികളില്‍ നിന്നുള്ള അനുഗ്രഹവും പ്രാര്‍ത്ഥനയും എന്നെ നല്ലൊരു വ്യക്തിയാക്കി മാറ്റാൻ സഹായിച്ചു.’ എലീന ഫേസ്ബുക്കില്‍ കുറിച്ചു.

അവിചാരിതമായിട്ടാണെങ്കിലും സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങി നായനാര്‍ ആ കൃത്യം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് വാര്‍ത്തയിലുള്ളത്. ‘ഞാന്‍ തന്നെ വേണോ’ എന്ന് ചോദിച്ച് നായനാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഭാര്യ ശാരദടീച്ചര്‍ കൂടി നിര്‍ബന്ധിച്ചതോടെ നായനാര്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു വെന്നാണ് അന്നത്തെ വാര്‍ത്തയിലുള്ളത്.


Read Previous

വ്‌ളാഡിമിര്‍ പുടിന് ഹൃദയാഘാതം? കിടപ്പുമുറിയില്‍ പുടിന്‍ വീഴുന്ന ശബ്ദം കേട്ട് സുരക്ഷജീവനക്കാര്‍ മുറിയില്‍ എത്തിയെന്നും നിലത്തു കിടന്ന പുടിനെ ചികിത്സിക്കാനായി ഡോക്റ്റര്‍മാരുടെ സംഘത്തെ ഉടനെ എത്തിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.

Read Next

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്; പരാതിയുമായി റിസോര്‍ട്ട് ഉടമ

Leave a Reply

Your email address will not be published. Required fields are marked *

Most Popular