കെ.എസ്.ആർ.ടി.സി. ബസുകൾ തനിയെ ചുരം കയറും, ടിക്കറ്റെടുത്ത ജനം പിന്നാലെ നടന്ന് കയറണം


എടക്കര(മലപ്പുറം): കെ.എസ്.ആർ.ടി.സി. ബസുകൾ നാടുകാണിച്ചുരത്തിൽ യാത്രക്കാരെ ഇറക്കി തനിയെ കിതച്ച് ഇഴഞ്ഞുകയറും. ടിക്കറ്റെടുത്ത ജനം പിന്നാലെ നടന്ന് ചുരം കയറി വലയും. നിലമ്പൂർ ഡിപ്പോയിൽനിന്ന് അയൽസംസ്ഥാനങ്ങളിലേക്കു പോകുന്ന ബസുകൾക്ക് പിന്നാലെ നടന്നും ഓടിയും കഷ്ടപ്പെടുകയാണ് യാത്രക്കാർ.

ഗൂഡല്ലൂരിലേക്കുള്ള രണ്ടു ബസുകളാണ് ചുരത്തിലൂടെ ഓടുന്നത്. ബസുകൾ കയറ്റം കയറുമ്പോൾ ചിലയിടങ്ങളിൽ മുന്നോട്ടുപോകാൻ കഴിയാതെ നിൽക്കും. അവിടെയിറങ്ങി കയറ്റം അവസാനിക്കുന്നിടത്ത് നിർത്തുന്ന ബസിലേക്ക് നടന്നെത്തണം ടിക്കറ്റെടുത്ത യാത്രക്കാർ.

ബസിന്റെ യന്ത്രത്തകരാറാണ് പ്രശ്നത്തിനു കാരണമെന്നാണ് ജീവനക്കാർ പറയുന്നത്.അറ്റകുറ്റപ്പണി നടത്താനുള്ള മെക്കാനിക് ഡിപ്പോയിലില്ല. വയോധികരും സ്ത്രീകളും കുട്ടികളുമാണ് മലകയറി പ്രയാസപ്പെടുന്നത്.


Read Previous

ഇന്ത്യയില്‍ ഗൂഗിളിന്‍റെ സ്വന്തം ഡേറ്റ സെന്റര്‍; നവിമുംബൈയില്‍ 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും

Read Next

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular