ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു: കോടതി കേസ് മാറ്റുന്നത് 38-ാം തവണ


കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ ഫോണില്‍ സിബിഐ അന്വേ ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു പരാമര്‍ശം. കൃത്യ നിര്‍വഹണത്തില്‍ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹര്‍ജിയില്‍ സതീശന്‍ കുറ്റപ്പെടുത്തിയത്. ഇതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം പരാമര്‍ശം നടത്തിയത് ശരിയായില്ലെ ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഇതിന് പിന്നാലെ, സതീശന്‍ പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം പിന്‍വലിച്ചെന്ന് സതീശന്‍ അറിയിച്ചത്.

നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തര മൊരു പരാമര്‍ശം ഉണ്ടായതെന്നും സതീശന്‍ നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്. അതേസമയം, കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി കോടതി ഈ മാസം 29 ന് പരിഗണിക്കും.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള  സിബിഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹർജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നേരത്തെ പലതവണയായി സിബിഐ ഉൾപ്പടെ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് കേസ് നീട്ടിവച്ചത്. 

2017 ഓഗസ്റ്റ് 23നാണ് ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ, മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ മോഹന ചന്ദ്രൻ, ഊർജ്ജ വകുപ്പ് ജോയിന്റെ സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബറിലാണ് മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. 


Read Previous

ഗാന്ധി സ്‌മൃതിയും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ച് ‘ജല’

Read Next

ക്യാൻസർ തമാശയല്ല, ചിലർക്കത് പോരാട്ടം…! പൂനം പാണ്ഡെയ്‌ക്കെതിരെ വിമർശനവുമായി മംമ്ത മോഹൻദാസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular