ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും, 2023 വരെയുള്ള കരാറില്‍ ഒപ്പ് വെക്കും


സ്പെയിന്‍: ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും. സ്പെയിനിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്ത കൾ അനുസരിച്ച് 2023 വരെയുള്ള കരാറിലാണ് മെസ്സി ഒപ്പുവെക്കുക. മെസ്സിയുടെ ഏജെന്റ്സും പിതാവുമായും ഉള്ള ചർച്ചകളിൽ നിന്നും രണ്ട് വർഷം കൂടി ക്യാമ്പ് നൂവിൽ ലയണൽ മെസ്സി തുടരു മെന്നാണ് ബാഴ്സലോണ മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. അഗ്വൂറോ, വൈനാൾഡം എന്നീ താരങ്ങ ളുടെ സൈനിംഗുകളും കരാർ പുതുക്കാൻ മെസ്സിയെ പ്രേരിപ്പിച്ചു.

പുതിയ ബാഴ്സലോണ പ്രൊജക്റ്റിനെ മെസ്സിയും ഏജന്റ്സും സ്വാഗതം ചെയ്തിട്ടുണ്ട്. ബാഴ്സലോ ണയിലെ അഴിച്ച് പണിയിലും പുതിയ താരങ്ങളുടെ സൈനിംഗുകളും തന്നെയാണ് സൂപ്പർ താരത്തി ന്റെ മനസ് മാറ്റിയത്. കഴിഞ്ഞ സീസണിൽ മുൻ പ്രസിഡന്റ് ബെർതമോവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്ലബ്ബ് വിടാൻ മെസ്സി തീരുമാനിച്ചിരുന്നു. എന്നാൽ ലപോർട്ടയുടെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്റ് താരത്തെ പിടിച്ച് നിർത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. സിറ്റി സെന്റർ ബാക്ക് എറിക് ഗാർസിയയുടെ പ്രസന്റേഷന് ശേഷം മെസ്സിയുമായുള്ള ചർച്ചകൾ പോസിറ്റീവ് ആയി പുരോഗമിക്കുന്നു എന്നാണ് ലപോർട്ട പറഞ്ഞത്.


Read Previous

സൗദിയില്‍ പതിനേഴു വയസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാന്‍ അനുമതി.

Read Next

റയൽ മാഡ്രിഡിന് പുതിയ പരിശീലകനായി, ആഞ്ചലോട്ടിയെ പരിശീലകനായി നിയമിച്ച് കൊണ്ട് റയൽ മാഡ്രിഡിന്‍റെ ഔദ്യോഗിക പ്രഖ്യപനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular