റയൽ മാഡ്രിഡിന് പുതിയ പരിശീലകനായി, ആഞ്ചലോട്ടിയെ പരിശീലകനായി നിയമിച്ച് കൊണ്ട് റയൽ മാഡ്രിഡിന്‍റെ ഔദ്യോഗിക പ്രഖ്യപനം.


പ്രതീക്ഷിച്ച തിരുമാനം വന്നു റയൽ മാഡ്രിഡിന് പുതിയ പരിശീലകനായി. ആഞ്ചലോട്ടിയെ പരിശീലകനായി നിയമിച്ച് കൊണ്ട് റയൽ മാഡ്രിഡ് ഔദ്യോഗിക പ്രഖ്യപനം നടത്തി. മൂന്ന് വർഷത്തെ കരാർ ആണ് ആഞ്ചലോട്ടി റയൽ മാഡ്രിഡിൽ ഒപ്പുവെച്ചത്. നാളെ പ്രത്യേക ചടങ്ങിൽ ആഞ്ചലോട്ടിയെ പുതിയ പരിശീലകനായി ഔദ്യോഗികമായി അവതരിപ്പിക്കും. എവർട്ടൺ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് ആഞ്ചലോട്ടി റയൽ മാഡ്രിഡിൽ എത്തുന്നത്. റയലിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാം വരവാണിത്.

സിദാൻ ക്ലബ് വിട്ട് ഒഴിവിലേക്ക് പുതിയ പരിശീലകനെ എത്തിക്കാനുള്ള റയൽ മാഡ്രിഡിന്റെ അന്വേഷണം പെരസിന്റെ ഇഷ്ട കോച്ച് കൂടെയായ ആഞ്ചലോട്ടിയിൽ എത്തുക ആയിരുന്നു. എവർ ട്ടണിൽ ആഞ്ചലോട്ടിക്ക് കരാർ ബാക്കി ഉള്ളത് കൊണ്ട് തന്നെ എവർട്ടണ് വലിയ നഷ്ടപരിഹാരം നൽകിയാണ് അദ്ദേഹത്തിന്റെ സേവനം റയൽ ഉറപ്പാക്കിയത്.

മുമ്പ് റയൽ മാഡ്രിഡ് പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ആഞ്ചലോട്ടി റയൽ മാഡ്രിഡിന് 88 മത്സര ങ്ങളിൽ നിന്ന് ചാമ്പ്യൻസ് ലീഗ് കിരീടം അടക്കം നാലു കിരീടങ്ങൾ റയൽ മാഡ്രിഡിന് നേടിക്കൊടു ത്തിരുന്നു‌. ലോകത്തെ വലിയ ക്ലബുകളിൽ ഒക്കെ പരിശീലിപ്പിച്ച് പരിചയമുള്ള ആഞ്ചലോട്ടി പ്രീമി യർ ലീഗ്, സീരി എ, ഫ്രഞ്ച് ലീഗ്, ബുണ്ടസ് ലീഗ എന്നീ കിരീടവും നേടിയിട്ടുണ്ട്. റയൽ മാഡ്രിഡ് ആരാധ കർക്കും പ്രിയപ്പെട്ട പരിശീലകനാണ് ആഞ്ചലോട്ടി.


Read Previous

ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും, 2023 വരെയുള്ള കരാറില്‍ ഒപ്പ് വെക്കും

Read Next

ഇംഗ്ലണ്ടിലെ സാഹചര്യം എന്താണോ അത് ഇരു ടീമുകൾക്കും ഒരു പോലെ, മൈൻഡ് സെറ്റില ല്ലെങ്കിൽ എത്ര അനുകൂലവും പ്രതികൂലമാകും: ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular