ആത്മാഭിമാനമുള്ള സ്ത്രീയെ പ്രതിനിധീകരിയ്ക്കുന്ന പുള്ളുവത്തിയുടെ കഥ പറയുന്ന, മായമ്മ പ്രദര്‍ശനത്തിന്…


നാവോറ് പാട്ടിന്‍റെയും പുള്ളുവന്‍ പാട്ടിന്‍റെയും അഷ്ടനാഗക്കളം മായ്ക്കലിന്‍റെയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിൻ്റെയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളുവത്തി നടത്തുന്ന പോരാട്ടത്തിൻ്റെയും കഥയാണ് ” മായമ്മ” എന്ന ചിത്രം പറയുന്നത്.

അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുൺ ഉണ്ണി, വിജി തമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽപോൾ, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നു.

നിർമ്മാണം – പുണർതം ആർട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, യോഗീശ്വര ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, രചന, സംവിധാനം -രമേശ്കുമാർ കോറമംഗലം, ഛായാഗ്രഹണം – നവീൻ കെ സാജ്, എഡിറ്റിംഗ് – അനൂപ് എസ് രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – രാജശേഖരൻ നായർ, ശബരീനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ കഴക്കൂട്ടം, ചമയം – ഉദയൻ നേമം, കോസ്റ്റ്യും – ബിജു മങ്ങാട്ടുകോണം, കല- അജി പായ്ച്ചിറ, അസ്സോസിയേറ്റ് ഡയറക്ടർ – റാഫി പോത്തൻകോട്, ഗാനരചന – രമേശ്കുമാർ കോറമംഗലം, ഉമേഷ്പോറ്റി ( നാവോറ്), സംഗീതം – രാജേഷ് വിജയ്, ആലാപനം – അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി ജയൻ, പ്രമീള, പ്രിയ രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, കോറിയോഗ്രാഫി -രമേശ്, പ്രൊഡക്ഷൻ മാനേജർ – പത്മാലയൻമംഗലത്ത്, സംവിധാന സഹായികൾ – കുട്ടു ഗണേഷ്, അനൂപ് ശർമ്മ, സുധീഷ് ജനാർദ്ദനൻ, കളറിസ്റ്റ് – വിജയകുമാർ, റിക്കോർഡിസ്റ്റ് – ഷഹനാസ് നെടുങ്കണ്ടം, സൗണ്ട് മിക്സിംഗ് – ആദർശ്, സ്റ്റുഡിയോ- ബോർക്കിഡ് മീഡിയ, പിആർഓ – അജയ് തുണ്ടത്തിൽ.


Read Previous

പ്രത്യാശയുടേയും സഹജീവി സ്നേഹത്തിൻ്റേയും സന്ദേശം പങ്കുവെയ്ക്കുന്ന. ഉയർത്തെഴുന്നേൽപ്പിൻ്റെ ഈസ്റ്റർ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന #Easter of Ascension; Special prayers in church

Read Next

കെജരിവാളിന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് #Maharalli of India front today

Leave a Reply

Your email address will not be published. Required fields are marked *

Most Popular