എന്‍ഡിഎ എന്നാല്‍ ‘നോ ഡാറ്റാ അവെയ്‌ലബിള്‍’, മോദിയുടെ ശ്രദ്ധ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍; തിരിച്ചടിച്ച് കോണ്‍ഗ്രസ്


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യസഭയിലെ പ്രസംഗം  കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന് മാത്രമായിരുന്നുവെന്നും തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, യുപിഎ സര്‍ക്കാരിനെക്കുറിച്ച് പ്രധാനമന്ത്രി തെറ്റായ കാര്യങ്ങള്‍ പറഞ്ഞു. ഭരണഘടനയില്‍ വിശ്വസിക്കാത്തവരാണ് കോണ്‍ഗ്രസിനോട് ദേശസ്‌നേ ഹത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. രാജ്യസഭയില്‍(Rajya Sabha) രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള മോദി യുടെ മറുപടിയെ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. 

‘മോദിജീ, താങ്കളുടെ ഇരുസഭകളിലെയും പ്രസംഗങ്ങളില്‍ കോണ്‍ഗ്രസിനെ ശപിക്കുക മാത്രമാണ് ചെയ്തത്. 10 വര്‍ഷം അധികാരത്തിലിരുന്നിട്ടും അദ്ദേഹം തന്നെക്കുറിച്ച് പറയുന്നതിന് പകരം കോണ്‍ഗ്രസിനെ വിമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്നും വിലക്കയറ്റത്തെപ്പറ്റിയോ തൊഴിലില്ലായ്മയെപ്പറ്റിയോ സാമ്പത്തിക അസമത്വത്തെ ക്കുറിച്ചോ അദ്ദേഹം സംസാരിച്ചില്ല. യഥാര്‍ത്ഥത്തില്‍, സര്‍ക്കാരിന്റെ പക്കല്‍ ഒരു വിവരവുമില്ല. എന്‍ഡിഎ തന്നെ അര്‍ത്ഥമാക്കുന്നത് ഡാറ്റ ലഭ്യമല്ലാത്ത സര്‍ക്കാര്‍(ഡാറ്റാ നോട്ട് അവൈയ്‌ലബിള്‍) എന്നാണ്. സെന്‍സസ് 2021 നടത്തിയിട്ടില്ല, തൊഴില്‍ ഡാറ്റ ഇല്ല, ആരോഗ്യ സര്‍വേ ഇല്ല. നുണകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ എല്ലാ സ്ഥിതി വിവരക്കണക്കുകളും മറച്ചുവെക്കുന്നു. മോദിയുടെ ഗ്യാരണ്ടി ഈ നുണകള്‍ പ്രചരിപ്പിക്കാനുള്ളതാണ്’, ഖാര്‍ഗെ പറഞ്ഞു.

ഭരണഘടനയില്‍ വിശ്വസിക്കാത്തവരും ദണ്ഡി മാര്‍ച്ചിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുക്കാത്തവരുമാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ദേശസ്‌നേഹം പ്രസംഗിക്കാന്‍ ധൈര്യം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

‘യുപിഎ ഗവണ്‍മെന്റിനെക്കുറിച്ച് മോദിജി പറഞ്ഞത് എണ്ണമറ്റ കള്ളങ്ങളാണ്. എനിക്ക് ചോദിക്കാനുണ്ട് — യുപിഎ ഭരണകാലത്ത് തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനമായി രുന്നു, എന്തുകൊണ്ടാണ് നിങ്ങളുടെ ഭരണകാലത്ത് ഇത് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്?’ ഖാര്‍ഗെ ചോദിച്ചു.

യുപിഎയുടെ 10 വര്‍ഷത്തെ ഭരണകാലത്ത് ശരാശരി ജിഡിപി വളര്‍ച്ചാ നിരക്ക് 8.13 ശതമാനമായിരുന്നുവെന്നും ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് ഇത് 5.6 ശതമാനം മാത്രമായിരുന്നത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു. ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2011ല്‍ തന്നെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിരുന്നു. 10 വര്‍ഷത്തിനുള്ളില്‍ 14 കോടി ആളുകളെ ഞങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. അവിടെയും ഇവിടെയും നിന്ന് പ്രസംഗങ്ങള്‍ വളച്ചൊടിച്ച് നിങ്ങള്‍ നുണകള്‍ പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഇന്ത്യ കൈവരിച്ച പുരോഗതി, ആധാര്‍-ഡിബിടി-ബാങ്ക് അക്കൗണ്ട് ചട്ടക്കൂടിന് കീഴില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) ആണ് അടിത്തറ പാകിയതെന്നും അദ്ദേഹം പറഞ്ഞു.


Read Previous

മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവം: അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് നടി

Read Next

കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി സ്കൂൾ അദ്ധ്യാപിക വീണാ കിരണ്‍ ഹൃദയാഘാതം മൂലം റിയാദില്‍ മരണപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular