ബി.ക്യൂ.എയുടെ ഔട്ട്സ്റ്റാൻഡിങ് ​അം​ഗീ​കാ​രം ല​ഭിയ്ക്കുന്ന ഏ​ക സി.​ബി.​എ​സ്.​ഇ സ്‌​കൂ​ളാ​യി ‘ന്യൂ ​മി​ല്ലേ​നി​യം’


സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള​യും പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ​യും ബി.​ക്യൂ.​എ​യു​ടെ ഔ​ട്ട്സ്റ്റാ​ൻ​ഡി​ങ് ​സർ​ട്ടി​ഫി​ക്ക​റ്റു​മാ​യി

മ​നാ​മ: ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ന് ബ​ഹ്‌​റൈ​ൻ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നി​ങ് ക്വാ​ളി​റ്റി അ​തോ​റി​റ്റി​യു​ടെ ഔ​ട്ട്സ്റ്റാ​ൻ​ഡി​ങ് അം​ഗീ​കാ​രം ല​ഭി​ച്ചു. ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച ഏ​ക സി.​ബി.​എ​സ്.​ഇ സ്‌​കൂ​ളാ​ണ് ന്യൂ ​മി​ല്ലേ​നി​യം.

സ്കൂ​ൾ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് ബി.​ക്യൂ.​എ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ക്കാ​ദ​മി​ക് നേ​ട്ടം, വ്യ​ക്തി​ത്വ വി​ക​സ​നം, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം, അ​ധ്യാ​പ​നം, പ​ഠ​നം, ശാ​ക്തീ​ക​ര​ണം, നേ​തൃ​ത്വം, മാ​നേ​ജ്‌​മെ​ന്റ്, ഭ​ര​ണം എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ഞ്ച് കാ​ര്യ​ങ്ങളി​ലും സ്‌​കൂ​ളി​ന് ഔ​ട്ട്സ്റ്റാ​ൻ​ഡി​ങ് റേ​റ്റി​ങ് ല​ഭി​ച്ചു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​താ പി​ള്ള എ​ന്നി​വ​രി​ൽ നി​ന്നും ല​ഭി​ച്ച പി​ന്തു​ണ​യും ജീ​വ​ന​ക്കാ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും പ്ര​തി​ബ​ദ്ധ​ത​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ടു​ക്കും ര​ക്ഷി​താ​ക്ക​ളു​ടെ നി​ര​ന്ത​ര സ​ഹ​ക​ര​ണ​വു​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യ​തെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ പ​റ​ഞ്ഞു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​ത പി​ള്ള​യും മു​ഴു​വ​ൻ എ​ൻ.​എം.​എ​സ് ടീ​മി​നെ​യും അ​ഭി​ന​ന്ദി​ച്ചു.​എ​ൻ‌.​എം‌.​എ​സ് പ്ര​ദാ​നം​ചെ​യ്യു​ന്ന സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ഭാ​വി ലോ​ക​ത്തെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും ജീ​വി​ത​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ജ​യി​ക​ളാ​കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​യ​ട്ടെ എ​ന്നും ചെ​യ​ർ​മാ​ൻ ആ​ശം​സി​ച്ചു.


Read Previous

ഫി​ലി​പ്പീ​നോ യു​വ​തി കു​ത്തേ​റ്റു മ​രി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ ഇ​ന്ത്യ​ക്കാ​ര​നും മ​രി​ച്ചു

Read Next

സമൂഹ മാധ്യമങ്ങളെ കര്‍ശനമായി നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular