ലക്ഷ്യം വിനോദസഞ്ചാര വികസനം; ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിയറ്റ്‌നാം വിസയില്ലാതെ പ്രവേശനം അനുവദിച്ചേക്കും


വിയറ്റ്നാം: യാത്രകളെ സ്‌നേഹിക്കുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികളെ മാടി വിളിച്ച് വിയറ്റ്നാം. ശ്രീലങ്കയ്ക്കും തായ്‌ലന്‍ഡിനും ശേഷം വിസയില്ലാതെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്ന അടുത്ത ഡെസ്റ്റിനേഷനായി വിയറ്റ്നാം മാറിയേക്കും. നിലവില്‍ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമേ വിസയില്ലാതെ വിയറ്റ്നാമില്‍ പ്രവേശിക്കാന്‍ കഴിയൂ. രാജ്യത്തിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി ചൈന, ഇന്ത്യ തുടങ്ങിയ പ്രധാന വിപണികള്‍ക്ക് വിസ ഇളവുകള്‍ നല്‍കണമെന്ന് ടൂറിസം മന്ത്രി എന്‍ഗൈന്‍ വാന്‍ ജംഗ് ആവശ്യപ്പെട്ടതായി വിയറ്റ്‌നാമീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷത്തെ ആദ്യ പത്ത് മാസങ്ങളില്‍, വിയറ്റ്നാമില്‍ ഏകദേശം 10 ദശലക്ഷം അന്തര്‍ദ്ദേശീയ സന്ദര്‍ശകരാണ് എത്തിയത്. 2022 വര്‍ഷത്തെ അപേക്ഷിച്ച് 4.6 മടങ്ങ് വര്‍ദ്ധനയാണ് ഉണ്ടായത്. ഓഗസ്റ്റ് പകുതി മുതല്‍ വിയറ്റ്നാം എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് ഇ-വിസകള്‍ നല്‍കാന്‍ തുടങ്ങി. 90 ദിവസത്തെ കാലയളവ് നല്‍കുകയും ഒന്നിലധികം എന്‍ട്രികള്‍ അനുവദിക്കുകയും ചെയ്തിരുന്നു. വിസയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 13 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് താമസത്തിന്റെ കാലാവധി മൂന്നിരട്ടിയായി നീട്ടുകയും ചെയ്തു.

തായ്‌ലന്‍ഡും ശ്രീലങ്കയും വിസ ഇളവുകള്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. 2022-ല്‍ 965,994 ഇന്ത്യന്‍ വിനോദസഞ്ചാരികളും ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ 1,302,483 ഇന്ത്യന്‍ ടൂറിസ്റ്റുകളും ആണ് തായ്ലന്‍ഡ് സന്ദര്‍ശിച്ചത്. ഇന്ത്യന്‍ ടൂറിസ്റ്റുകളും സന്ദര്‍ശിച്ചതായിട്ടാണ് ഔദ്യോഗിക കണക്ക്. ഒക്ടോബറില്‍, പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യ, ചൈന, റഷ്യ എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി ശ്രീലങ്കയും വിസ രഹിത പ്രവേശനം അനുവദിച്ചിരുന്നു.


Read Previous

ബന്ദികളെ കൊണ്ടുവന്നത് അല്‍ ഷിഫ ആശുപത്രിയിലേക്ക്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ സേന

Read Next

സ്കൂ​ൾ​കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ സ​ന്ദ​ർ​ശി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular