#Palakkad District Pravasi Association Riyadh | ലേബർ ക്യാമ്പിൽ ഇഫ്ത്താര്‍ ഒരുക്കി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ


റിയാദ്: ചാരിറ്റിയുടെ പുണ്യവുമായി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. നാലു വർഷത്തോളമായി ശമ്പളവും മറ്റു അനുകൂല്യ ങ്ങളുമില്ലാതെ പ്രവാസത്തിന്റെ കഷ്ടതകളനുഭവിക്കുന്ന റിയാദ് ഫർണീച്ചർ കമ്പനിയിലെ ലേബർ ക്യാമ്പിൽ വെച്ചു നടന്ന ഇഫ്‌താറിൽ തൊഴിലാളികളടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്തു.

അന്നേ ദിവസം തന്നെ പാലക്കാട് ജില്ലയിലെ പതിനഞ്ചോളം വരുന്ന വിവിധ ശരണാലയ ങ്ങളിലും ഇഫ്താർ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ ‘പാലക്കാടൻ ഇഫ്താർ 24’ന് പ്രസിഡന്റ് കബീർ പട്ടാമ്പി , സെക്രട്ടറി ഷഫീക് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, കോർഡിനേറ്റർ മഹേഷ് ജയ്,ശിഹാബ് കരിബാറ,ഷാജീവ് ശ്രീകൃഷ്ണപുരം,ഷഫീർ പത്തിരിപ്പാല, ഫൈസൽ ബഹ്സാൻ, റൗഫ് പട്ടാമ്പി, അൻവർ സാദത്, അഷറഫ് അപ്പക്കാട്ടിൽ, ജംഷാദ് വക്കയിൽ, ബാബു പട്ടാമ്പി, സുരേഷ് ആലത്തൂർ, അനസ്, നഫാസ്, വാസുദേവൻ, മുജീബ്, മനാഫ്, സുബീർ, ഫൈസൽ പാലക്കാട്, മധു, അൻസാർ . ഇസഹാക്,ഷഹീർപത്തിരിപ്പാല,സുൽഫി,അനീഷ്,വിക്കി,മനു, സുബിൻ,
ഭൈമി സുബിൻ, വിനോദ്, മുജീബ്, എന്നിവർ നേതൃത്വം നൽകി .

സാമുഹ്യപ്രവർത്തകൻ ഷിഹാബ് കൊട്ടുകാട്, സൈദലവി എഴുവന്തല-അൽഹസ, കരീം.KT, മീഡിയ പ്രതിനിധി ഷംനാദ് കരുനാഗപ്പള്ളി, മുസ്തഫ ടോപ്ചിക്കൻ തുടങ്ങിയ നിരവധി പൗരപ്രമുഖരും സന്നിഹിതരായിരുന്നു.

കഷ്ടത അനുഭവിക്കുന്ന തൊഴിലാളികളുമായി ഏറെ നേരം അനുഭങ്ങളും വിഷമ തകളും പങ്കിട്ട അസോസിയേഷൻ ഭാരവാഹികൾ അവരുടെ അവസ്ഥയും സാഹ ചര്യങ്ങളും പരമാവധി ബന്ധപ്പെട്ടവരിലെത്തിക്കാമെന്നും ഉറപ്പുനൽകി.


Read Previous

#Complaint of breach of code of conduct | പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി: തോമസ് ഐസക്കിനോട് ജില്ലാകലക്ടര്‍ വിശദീകരണം തേടി

Read Next

#UDF election campaign in Riyadh|ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള തെരഞ്ഞെടുപ്പ്; ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള കർമ്മപദ്ധതിയുമായി റിയാദിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular