ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനത്തില്‍ ഒരുങ്ങിയ”പുള്ളി ” റിലീസ് ചെയ്തു


കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന “പുള്ളി “എന്ന ചലച്ചിത്രം ഡിസംബർ 8ന് ആണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ബിജിബാലിന്റെ സംഗീതത്തിൽ വരികൾ ഒരുക്കിയിരിക്കുന്നത് ബി.കെ ഹരിനാരായണനും, ജിജു അശോകനുമാണ് .മധുബാലകൃഷ്ണൻ ,ഗണേഷ് സുന്ദരം എന്നിവർ ശബ്ദം നൽകിയിരിക്കുന്നു.

ദേവ് മോഹൻ നായകനാകുന്ന , ചിത്രത്തിൽ ഇന്ദ്രൻസ്,കലാഭവൻ ഷാജോൺ,ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ് ,രാജേഷ് ശർമ്മ ,സെന്തിൽ സുധി കോപ്പ,സന്തോഷ് കീഴാറ്റൂർ ,പ്രതാപൻ ,മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.

ഛായാഗ്രഹണം ബിനുകുര്യൻ.ദീപു ജോസഫാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. കലാസംവിധാനം പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ ബിജു.കെ.തോമസ്. ട്രൈലെർ,ടീസർ ,സ്പെഷ്യൽ ട്രാക്‌സ് – മനുഷ്യർ പി.ആർ.ഓ. എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്,


Read Previous

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കണ്ട് ഇന്ത്യന്‍ അംബാസിഡര്‍

Read Next

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular