ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കനേഡിയൻ പുരസ്‌കാരം.


ദോഹ: ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കനേഡിയൻ ഡയമണ്ട് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ്. ആരോഗ്യ സേവന രംഗത്തെ ഏറ്റവും ഉയർന്ന അക്രഡിറ്റേഷനാണ് അക്രഡിറ്റേഷൻ കനഡ ഇന്റർനാഷനൽ നൽകുന്നത്. ആതുരസേവന രംഗത്ത് ഫലങ്ങൾ നിരീക്ഷിക്കുന്ന, തെളിവുകൾ ഉപയോഗിക്കുന്ന ഉയർന്ന പ്രതിബദ്ധതയുള്ളതും ഗുണനിലവാരമുള്ളതുമായ ഓർഗനൈസേഷ നുകൾക്കാണ് ഈ അവാർഡ് നൽകാറുള്ളത്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പരിശീലനവും മാർഗനിർദേശങ്ങളും നൽകി സമഗ്രമായ വിലയിരുത്തലിലൂടെയാണ് അവാർഡ് നിശ്ചയിക്കുന്നത്.

ഫിനാൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഹ്യൂമൻ റിസോഴ്‌സസ്, ഇൻഫ്രാസ്ട്രക്ചർ, മാനേജ്‌മെന്റ് എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ, സപ്പോർട്ട് സേവനങ്ങളുടെ ഗുണനിലവാരം, സുരക്ഷ, റിസ്‌ക് മാനേജ്‌മെന്റ്, ധാർമികത എന്നിവയുമായി ബന്ധപ്പെട്ട ഒരു കൂട്ടം മാനദണ്ഡങ്ങളുടെ വിലയിരുത്ത ലിനെ അടിസ്ഥാനമാക്കിയാണ് ഡയമണ്ട് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്.

ആരോഗ്യ രംഗത്ത് മാതൃകാപരമായ മുന്നേറ്റം നടത്തുന്ന ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ വിജയ വഴിയിലെ പുതിയ പടിയായാണ് ഈ അംഗീകാരം വിലയിരുത്തടുന്നത്.

ആരോഗ്യ, സാമൂഹിക സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ഒരു പ്രക്രിയയിലൂടെ ലോകമെമ്പാടുമുള്ള ആരോഗ്യ സംഘടനകളെ സഹായിക്കുന്ന അന്താരാഷ്ട്ര അംഗീകൃത സ്ഥാപനമായ അക്രഡിറ്റേഷൻ കനഡ ഇന്റർനാഷനനിൽ നിന്ന് ഡയമണ്ട് ലെവൽ സർട്ടിഫിക്കറ്റ് നേടാൻ കോർപറേഷന് കഴിഞ്ഞുവെന്നത് അഭിമാനകരമാണെന്ന് പി.എച്ച്.സി.സി മാനേജിംഗ് ഡയറക്ടർ ഡോ. മറിയം അബ്ദുൽ മാലിക് പറഞ്ഞു.

ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വൈദ്യപരിചരണ ഗുണനിലവാരമളക്കുന്ന അവാർഡ് ലഭിക്കുന്ന ആദ്യകോർപറേഷനാണ് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ. മൂന്ന് വർഷത്തേക്കാണ് ഈ അംഗീകാരം. മൂന്ന് വർഷം കഴിയുമ്പോൾ അപ്പോഴത്തെ മാനദണ്ഡമനുസരിച്ച് പുതിയ വിലയിരുത്തലുകൾ നടത്തിയാണ് അംഗീകാരം പുതുക്കാനാകുക.


Read Previous

കുവൈത്തിലെ ബാങ്കുകളിൽ ഉന്നത തസ്തികകൾ വിദേശികൾ പാടില്ലെന്ന് നിർദേശം

Read Next

വൈഗയുടെ പിതാവ് സനുമോഹന്‍ പിടിയില്‍ കർണാടകയിൽ നിന്നാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular