നിഴലില്ലാ ദിനം: അപൂര്‍വ്വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബംഗളൂരു നഗരം


ബംഗളൂരു: സീറോ ഷാഡോ ഡേ എന്ന അപൂര്‍വ്വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബംഗളൂരു നഗരം. ഇന്നലെ ഉച്ചയ്ക്ക് 12:17 ഓടെയാണ് ഈ പ്രതിഭാസം നടന്നത്. സൂര്യന്‍ നേരിട്ട് തലയക്ക് മുകളില്‍ വരുന്നതോടെ നിഴല്‍ റഫറന്‍സ് വസ്തുവില്‍ തന്നെ പതിക്കുന്നു എന്നതാണ് പ്രത്യേകത.

ഉച്ചയ്ക്ക് 12:17 ന് സുര്യന്‍ തലയ്ക്ക് മുകളിലായിരിക്കുന്നതോടെ ലംബമായ റഫറന്‍സ് വസ്തുവിന് നിഴല്‍ ഉണ്ടായിരിക്കില്ലെന്ന് അസോസിയേഷന്‍ ഓഫ് ബാംഗ്ലൂര്‍ അമച്വര്‍ ജ്യോതി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഭൂമധ്യരേഖയ്ക്ക് സമീപം വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ഒരു ആകാശ പ്രതിഭാസമാണിത്. മറ്റ് ദിവസങ്ങളില്‍ സൂര്യന്‍ വടക്ക് ഭാഗത്തേക്കോ തെക്ക് ഭാഗത്തെക്കോ ചെറുതായി സഞ്ചരിക്കുന്നു.

ഈ പ്രതിഭാസത്തിന്റെ സ്മരണയ്ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആസ്‌ട്രോഫിസി ക്‌സ് പൊതു പ്രഭാഷണമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട് ലംബമായ വസ്തുക്കളുടെ മാറികൊണ്ടിരിക്കുന്ന നിഴലിന്റെ നീളം, ഈ അളവുകള്‍ ഉപയോഗിച്ച് ഭൂമിയുടെ വ്യാസം അളക്കുകയും ചെയ്യും.

ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, അടുത്ത തവണ ഈ പ്രതിഭാസം ഓഗസ്റ്റ് 18 ന് ബംഗളൂരുവില്‍ നടക്കും. 13.0 ഡിഗ്രി വടക്ക് അക്ഷാംശ ത്തില്‍ സ്ഥിതി ചെയ്യുന്ന ബംഗളൂരുവില്‍ വര്‍ഷത്തില്‍ രണ്ട് തവണ ഈ പ്രതിഭാസം അനുഭവപ്പെടുന്നു. സാധാരണയായി ഏപ്രില്‍ 24/25 നും ഓഗസ്റ്റ് 18 നും ഇടയിലാണ് ഇത് കാണപ്പെടുന്നത്.


Read Previous

കോണ്‍ഗ്രസിന്റെ വിപ്ലവകരമായ പ്രകടന പത്രിക കണ്ട് പ്രധനമന്ത്രി പരിഭ്രാന്തനായിരിക്കുകയാണ്. രാജ്യത്തിന്റെ എക്‌സ്‌റേ എടുക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. രാജ്യസ്‌നേഹിയെന്ന് അവകാശപ്പെടുന്നവര്‍ എക്‌സറെയെ ഭയപ്പെടുന്നു. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒബിസിയാകുമെന്നും രാഹുല്‍, ജാതി സെന്‍സസ് എന്റെ ജീവിത ലക്ഷ്യം; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പിലാക്കും’: രാഹുല്‍ ഗാന്ധി

Read Next

ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പാദിപ്പിക്കുന്ന അത്യപൂര്‍വാസ്ഥ! മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി; ലോകത്താകെ ഇരുപതോളം പേര്‍ക്ക് മാത്രമുള്ള ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’.

Leave a Reply

Your email address will not be published. Required fields are marked *

Most Popular