സ്ത്രീകളുടെ സാമൂഹ്യ പുരോഗതി വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക സ്വാശ്രയത്തിലൂടെയും സാധ്യമാകൂ: ശബാന പർവീൺ


റിയാദ് : നവോദയ കുടുംബവേദി സംഘടിപ്പിച്ച വനിതാദിനാചരണവും കുടുംബസംഗമവും മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ശബാന പർവീൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയിലൂടെയും സാമ്പത്തിക സ്വാശ്രയത്തി ലൂടെയും മാത്രമേ സ്ത്രീകൾക്ക് സാമൂഹ്യ പുരോഗതി കൈവരിക്കാൻ കഴിയൂവെന്ന് അവർ ഉണർത്തി. വിദ്യാസമ്പന്നയായ സ്ത്രീയിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി സാധ്യമാകൂവെന്ന് അവർ ചൂണ്ടിക്കാട്ടി. മുഖ്യപ്രഭാഷണം നടത്തിയ മോഡേൺ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ അസീസ് അനുഭവങ്ങൾ കരുത്തുറ്റതാക്കി കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ സ്ത്രീകൾ അശ്രാന്ത പരിശ്രമം നടത്തണമെന്ന് ആഹ്വനം ചെയ്തു.

യോഗത്തിൽ മെയ് റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. അഞ്‍ജു ഷാജു സ്വാഗതം പറഞ്ഞു. ആതിരാ ഗോപൻ മെയ് ദിന സന്ദേശം അവതരിപ്പിച്ചു. കുടുംബങ്ങളിലേക്കു പോലും കടന്നുവരുന്ന ഫാസിസ്റ്റു വർഗ്ഗീയ ആശയങ്ങളെ പ്രതിരോധിക്കാൻ സ്ത്രീകൾ രാഷ്ട്രീയ ശക്തിയാർജ്ജിക്കണമെന്ന് ആതിര പറഞ്ഞു.

വനിതാ ദിനാചരണത്തോടനുബന്ധിച്ച് രണ്ടു വനിതാ പ്രതിഭകളെ നവോദയ ആദരിച്ചു. സൗദി ദേശീയ ബാഡ്‌ മെന്റൺ ചാമ്പ്യൻ ഖദീജ നിസ്സയും കലാകാരിയും എഴുത്തു കാരിയും മിസ് കേരള മത്സരത്തിൽ മിസ് ടാലന്റഡ് കേരള 2023 ആയി തെരഞ്ഞെടു ക്കപ്പെട്ട ഗ്രീഷ്മ ജോയി ക്കുമുള്ള സ്നേഹാദരവ് വേദിയിൽവെച്ച് കൈമാറി. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, കുമ്മിൾ സുധീർ എന്നിവർ ആശംസകൾ അർപ്പിച്ചു.

യോഗാനന്തരം ഗോപൻ എസ് കൊല്ലം സംവിധാനം ചെയ്ത സവാക്ക് വെബ്‌സീരിസ്‌ ഒന്നും രണ്ടും ഭാഗങ്ങൾ പ്രദർശിപ്പിച്ചു. തുടർന്ന് വൈദേഹി നൃത്തവിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തവും റോക്ക് സ്റ്റാർ ടീം അവതരിപ്പിച്ച ഗാനമേളയും പരിപാടി വർണ്ണാഭമാക്കി. സീന ധനീഷ്, ആഷ്‌ലിൻ ഫാത്തിമ ഷാജു, ഹായ്യിൻ ഷഹീൻ എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി


Read Previous

പയ്യന്നൂർ സൗഹൃദ വേദി, റിയാദ് പ്രഥമദിന നോമ്പു തുറ സംഘടിപ്പിച്ചു

Read Next

വനിതാ ദിനത്തിൽ രണ്ട് വനിതാ പ്രതിഭകളെ ആദരിച്ച് നവോദയ കുടുംബവേദി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular