ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര 23 മുതല്‍: സൂര്യകുമാര്‍ നയിക്കും, മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം, ടീം ഇങ്ങനെ


ഡല്‍ഹി: നവംബര്‍ 23 വ്യാഴാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയ -ഇന്ത്യ ടി20 പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവാണ് നായകന്‍. അഞ്ചു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്. വ്യാഴാഴ്ച വിശാഖപട്ടണത്താണ് ആദ്യ മല്‍സരം. സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. ഏകദിന ലോകകപ്പിനു ശേഷം മുതിര്‍ന്ന താരങ്ങള്‍ക്കു വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് സൂര്യകുമാര്‍ നായകനാകുന്നത്.

സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ഉപനായകന്‍ ഹര്‍ദിക് പാണ്ഡ്യ നായകനായി എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിക്കാത്തതു മൂലം ഹാര്‍ദിക് പാണ്ഡ്യ പുറത്തായതോടെയാണ് നായകസ്ഥാനം സൂര്യകുമാറിനെ തേടിയെത്തിയത്.

നിലവില്‍ ടി20 ബാറ്റര്‍മാരില്‍ ഐസിസിയുടെ റാങ്കിംഗില്‍ ഒന്നാമതാണ് സൂര്യ. നേരത്തെ ഉപനായകനായിട്ടുണ്ട്. ഋതുരാജ് ഗെയ്ക്വാദ് ആണ് ഉപ നായകന്‍. അവസാന രണ്ടു മത്സരത്തിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. വൈസ് ക്യാപ്റ്റനായിട്ടാണ് അയ്യര്‍ തിരിച്ചെത്തുകയെന്ന് ബിസിസിഐ അറിയിച്ചു.

ടീം ഇങ്ങനെ

സൂര്യകുമാര്‍ യാദവ് (നായകന്‍), ഋതുരാജ് ഗെയ്ക്വാദ് (ഉപ നായകന്‍), ഇഷാന്‍ കിഷന്‍, യശ്വസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവറാം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.


Read Previous

ഇംഫാല്‍ വിമാനത്താവളത്തിലെ അജ്ഞാത പറക്കും വസ്തു; റഫാല്‍ യുദ്ധ വിമാനങ്ങള്‍ അയച്ച് വ്യോമ സേനയുടെ പരിശോധന

Read Next

ബന്ദികളെ കൊണ്ടുവന്നത് അല്‍ ഷിഫ ആശുപത്രിയിലേക്ക്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ സേന

Leave a Reply

Your email address will not be published. Required fields are marked *

Most Popular