ഗണപതി പരാമര്‍ശം ഭക്തജനങ്ങളെ വേദനിപ്പിച്ചു; ആളിക്കത്താതിരിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും ശ്രദ്ധിക്കണം: ഗിവഗിരി മഠം


തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശവും തുടര്‍ ന്നുള്ള സിപിഎം നിലപാടും ഭക്തജനങ്ങളെ സംബന്ധിച്ച് വേദനിപ്പിച്ച് കൊണ്ടിരിക്കുന്ന കാര്യമാണെന്നും അതിനാല്‍ വിഷയം ആളിക്കത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് സര്‍ക്കാരും പാര്‍ട്ടിയുമാണെന്നും ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസി ഡന്റ് സ്വാമി സച്ചിദാനന്ദ. കേരളീയ ജീവിതം കലുഷിതമാകാതിരിക്കാന്‍ സര്‍വ്വ സമുദായ മൈത്രി ഊട്ടിയുറപ്പിക്കുന്ന രീതിയില്‍ വേണം എല്ലാവരും നിലപാട് സ്വീകരി ക്കേണ്ടതെന്നും സ്വാമി സച്ചിദാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാര്‍ഥികളുടെ യോഗത്തില്‍ പങ്കെടുത്ത് വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രബോധം ഉണ്ടാവണമെന്ന് സ്പീക്കര്‍ പറഞ്ഞതില്‍ തെറ്റില്ല. അദ്ദേഹത്തിന് അങ്ങനെ പറയാം. അതോടൊപ്പം ഗണപതിയെയും അതേപോലെയുള്ള ആരാധനാ സമ്പ്രദായങ്ങളെയും ഈ രൂപത്തിലാണ് കാണേണ്ടത് എന്നുള്ള ആ അഭിപ്രായം അദ്ദേഹം സൂക്ഷിച്ചാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. ഗണപതി ഹിന്ദു സമുദായത്തിന് മാത്രമല്ല എല്ലാ സമുദായത്തിനും ആദരണീയമാണ്.എല്ലാ ജനസമൂഹവും ഗണപതിയെ ആദരിക്കേണ്ട താണ്. മതേതര രാഷ്ടത്തില്‍ കഴിയുമ്പോള്‍ എല്ലാവരും ഈ നിലപാടാണ് സ്വീകരി ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗണപതി പരാമര്‍ശത്തില്‍ സിപിഎമ്മിന്റെ നിലപാട് സംബന്ധിച്ച് ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ സാധിക്കില്ല. അത് അവരെ സംബന്ധിച്ചുള്ള കാര്യമാണ്. അവരുടെ മനോ നിലയും അവരുടെ വിശ്വാസവും അവരുടെ സംസ്‌കാരവുമാണ്. ശിവഗിരി മഠം അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് നിന്ന് കൊടുക്കാറില്ല. എല്ലാ മതങ്ങളുടെയും ചര്യക ളെയും ആധ്യാത്മിക ഗുരുക്കളെയും ആദരിക്കുന്ന പാരമ്പര്യമാണ് ശിവഗിരി മഠത്തി നുള്ളത്. ഈശ്വര സത്തയുടെ പ്രതീകമായാണ് ഗണപതിയെ ഗുരുദേവന്‍ അവതരി പ്പിച്ചത്. ഗണപതിയെ കുറിച്ച് അദ്ദേഹം സ്‌തോത്രവും എഴുതിയിട്ടുണ്ട്. ഈ സ്‌തോത്ര ത്തിലൂടെ ഗുരുവിന്റെ ഗണപതി സങ്കല്‍പ്പം അറിയാന്‍ സാധിക്കുമെന്നും സച്ചിദാനന്ദ പറഞ്ഞു.


Read Previous

ഗോവിന്ദന്‍ തിരുത്തിയത് സന്തോഷം, സ്പീക്കര്‍ കൂടി തിരുത്തിയാല്‍ പ്രശ്‌നം തീരും: ചെന്നിത്തല

Read Next

നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് സുപ്രീം കോടതി എട്ടുമാസം കൂടി അനുവദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular