ഏഷ്യയുടെ മാമാങ്കത്തിന് കൊടിയേറി; പ്രതീക്ഷയോടെ ഇന്ത്യ


ഏഷ്യൻ ഗെയിംസിന്റെ 19-ാമത് എഡിഷന് ഹാങ്‌ഷൂവിൽ തിരിതെളിഞ്ഞു. ഹാങ്‌ഷൂ ഒളിമ്പിക് സ്‌പോർട്‌സ് സെന്റർ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുൻപിലാണ് നഗരത്തിന്റെ സാംസ്‌കാരിക പ്രാധാന്യം വിളിച്ചോതുന്ന ഉദ്‌ഘാടന ചടങ്ങ് നടന്നത്.

രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ പരമ്പരാഗത ചൈനീസ് സംഗീത ത്തിന്റെ അകമ്പടിയോടെയാണ് രാജ്യങ്ങളുടെ പരേഡ് നടന്നത്. ബിഗ് ലോട്ടസ് എന്ന് കൂടി അറിയപ്പെടുന്ന സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഭാര്യ പെങ് ലിയുവാനും പങ്കെടുത്തു.

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ലോവ്‌ലിന ബോർഗോഹെയ്‌നും ഹർമൻപ്രീത് സിംഗുമാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. പരേഡ് ഓഫ് നേഷൻസിലെ ഇന്ത്യൻ സംഘ ത്തിൽ വെറ്ററൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ ഉൾപ്പെടെ ഏതാനും കായിക താരങ്ങൾ കൂടി പങ്കെടുത്തു. ഇന്ത്യൻ പുരുഷ അത്‌ലറ്റുകൾ സ്വർണ്ണ നിറത്തിലുള്ള കുർത്ത ധരിച്ചപ്പോൾ വനിതാ അത്‌ലറ്റുകൾ പരമ്പരാഗത വേഷമായ സാരിയാണ് അണിഞ്ഞത്.

ചരിത്രത്തിൽ ഇത് 3-ാം തവണയാണ് ചൈന ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 1990-ൽ ബീജിംഗും 2010-ൽ ഹാങ്‌ഷൂവുമാണ് മുൻപ് ഏഷ്യൻ ഗെയിം സിന് വേദിയായ ചൈനീസ് നഗരങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ തുടങ്ങിയ ഘടകങ്ങൾ കൂട്ടിക്കലർത്തി പ്രദർശിപ്പിച്ച കലാകാരന്മാർ നൃത്തവും ലൈറ്റ് ഷോയും അവതരിപ്പിച്ച് ഉദ്ഘാടന ചടങ്ങ് വർണാഭമാക്കി.

അതേസമയം, ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യ ഇക്കുറി ഏഷ്യൻ ഗെയിംസിന് എത്തുന്നത്. 19-ാമത് ഏഷ്യൻ ഗെയിംസിൽ  655 അത്‌ലറ്റുകളും (332 പുരുഷൻമാരും 323 വനിതാ അത്‌ലറ്റുകളും) 260 പരിശീലകരും സപ്പോർട്ട് സ്‌റ്റാഫും ഉൾപ്പെടുന്ന മൊത്തം 921 പേർ അടങ്ങുന്ന ജംബോ സംഘത്തെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. 

68 അത്‌ലറ്റുകളുമായി എത്തുന്ന അത്‌ലറ്റിക് വിഭാഗം ഇക്കുറി രണ്ടും കൽപിച്ച് തന്നെ യാണ് രംഗത്തിറങ്ങുന്നത്. 33 പേർ വീതം പങ്കെടുക്കുന്ന ഷൂട്ടിംഗും റോവിംഗും രണ്ടാം സ്ഥാനത്താണ്. 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ 70 മെഡലുക ളാണ് ഇന്ത്യ കഴിഞ്ഞ തവണ നേടിയത്. ഇതിനെ മറികടക്കാനാണ് ഇത്തവണ കൂടുതൽ പേർ അടങ്ങിയ സംഘത്തെ അയച്ചിരിക്കുന്നത്. 


Read Previous

എനിക്ക് ഇഷ്ടംപോലെ ജോലിയുണ്ട്’; കെ എം ഷാജിക്ക് മറുപടി പറയാനില്ലെന്ന് വീണാ ജോര്‍ജ്

Read Next

സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular