മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കു വെളിച്ചമേകാൻ ഒരു നാടിന്റെ ഒത്തുചേരൽ.


കോങ്ങാട് ∙ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കു വെളിച്ചമേകാൻ ഒരു നാടിന്റെ ഒത്തുചേരൽ. 2018ൽ നായാടിക്കുന്ന് കൃഷ്ണൻകുട്ടി കാൻസർ‌ ബാധിച്ചു മരിച്ചു. ഹോട്ടലുകളിൽ പണിയെടുത്തു ഭാര്യ സുമതി വീടിനു താങ്ങായി. 2021 ജനുവരിയിൽ സുമതിയും വിട പറഞ്ഞു. ഇവരുടെ മക്കളായ സൂര്യ കൃഷ്ണയ്ക്കും ആര്യ കൃഷ്ണയ്ക്കും വേണ്ടിയാണു നാട് ഒന്നിക്കുന്നത്. കുട്ടികൾ സുമതിയുടെ വീട്ടുകാർക്കൊപ്പമായിരുന്നു. പിന്നീട് തിരിച്ചുവന്നു. അച്ഛന്റെയും അമ്മയുടേയും ഓർമകൾ നിറഞ്ഞ സ്വന്തം വീട് ഉപേക്ഷിക്കാൻ കുഞ്ഞുങ്ങൾക്കു മനസ്സു വന്നില്ല. ഇപ്പോൾ വീടിനടുത്തുള്ള ബന്ധുക്കളുടെ സംരക്ഷണത്തിലാണു കുട്ടികൾ.

പകൽ സ്വന്തം വീട്ടിൽ വന്നുപോകും. പക്ഷേ ഇവരുടെ സ്വപ്ന ഭവനം ഇനിയും പൂർത്തിയായിട്ടില്ല. പഞ്ചായത്തിന്റെ ധനസഹായത്തിൽ ഉയർന്ന വീട്ടിൽ വാതിൽ, ജനൽ എന്നിവ ക്രമീകരിച്ചിട്ടില്ല. ഒട്ടേറെ പണികൾ ബാക്കിയുണ്ട്. സ്കൂളിലെ അധ്യാപകർ വീടുപണിക്കു സഹായം അറിയിച്ചിട്ടുണ്ട്. സൂര്യ കൃഷ്ണ പത്താം ക്ലാസിലും, ആര്യ കൃഷ്ണ ഒൻപതിലുമാണ്.

കെപിആർപി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് ഇരുവരും. കുട്ടികൾക്കു സഹായ മേകാൻ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി. ശശിധരൻ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി. മോഹനൻ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. കുട്ടികൾക്കായി ഒട്ടേറെ കാര്യ ങ്ങൾ ചെയ്യാനുണ്ടെന്നു ശശിധരൻ പറഞ്ഞു.

ബാങ്കിൽ പണമടച്ചു വീടിന്റെ ആധാരം വീണ്ടെടുക്കണം. കുട്ടികളുടെ ദൈനംദിന ചെലവുകൾ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം വലിയ തുക കണ്ടെത്തേണ്ടതുണ്ട്. ഇവരുടെ റേഷൻ കാർഡ് നിലവിൽ മുൻഗണനേതര കാർഡ് (വെള്ള) ആണ്. അതു മുൻഗണനാ കാർഡ് ആക്കണം. സുമനസ്സുകൾ കനിഞ്ഞാൽ കുട്ടികൾക്കു സഹായമാകുമെന്ന പ്രതീക്ഷയിലാണു നാട്. ബാങ്ക് അക്കൗണ്ട് നമ്പർ: 0831101064632.(ശശിധരൻ, മോഹനൻ), ഐഎഫ്എസ്‌സി കോഡ്: CNRB 0000831 ഫോൺ: 9447946107


Read Previous

ജീവിതത്തില്‍ തേപ്പ് ഒരുപാടു അര്‍ത്ഥങ്ങള്‍ ഉണ്ട് ; അമർനാഥിന് തേപ്പ് ജീവിതമാണ്.

Read Next

തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല; മമ്മുട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular