മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരി കോവിഡിനിരയായി.


തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ജീവനക്കാരി കോവിഡിനിര യായി. കോവിഡ് സി ടി സ്കാൻ വിഭാഗത്തിൽ അറ്റൻ്ററായിരുന്ന കാഞ്ഞിരംപാറ രാജേഷ് ഭവനിൽ രാജൻ്റെ ഭാര്യ ജെ തുളസി (53) ആണ് മരിച്ചത്. കഴിഞ്ഞ 16 വർഷമായി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റന്ററായി ജോലി ചെയ്യുകയായിരുന്ന തുളസി നിലവിൽ  കോവിഡ് സിടി സ്കാനിംഗ് വിഭാഗത്തിലായിരുന്നു.  മേയ് 23നാണ്  കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വെളുപ്പിനാണ് മരിച്ചത്.  ഭർത്താവ് രാജൻ ലോഡിംഗ് തൊഴിലാളിയാണ്.

മക്കൾ: രാജേഷ് രാജ്, രജനീഷ് രാജ്, രാഗേഷ് രാജ്കോ വിഡ് മഹാമാരിയുടെ നടുവിൽ സ്വജീവിതം പണയം വെച്ച് തൊഴിലെടുക്കുന്ന തുളസിയെപ്പോലുള്ള ജീവനക്കാരുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുവാനും  തുളസിയുടെ കുടുംബത്തിന് അർഹമായ സഹായം ലഭ്യമാക്കണമെന്നും എച്ച് ഡി എസ് എംപ്ലോയിസ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് ബി സത്യൻ ആവശ്യപ്പെട്ടു. കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും പരിരക്ഷയും തുളസിയുടെ കുടുംബത്തിനും ലഭ്യമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.


Read Previous

ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്ക മായി, വിദേശ ഹാജിമാർക്ക് മൂന്ന് ദിവസം ക്വാറന്റൈൻ, ജംറകളിലെ ഓരോ നിലകളിലും അമ്പത് പേർ വീതം, ടെൻറ്റുകളിൽ പരിമിതമായ ആളുകൾ വിശദാംശങ്ങള്‍ അറിയാം.

Read Next

ആന്‍ഡ്രോയിഡിന് അന്ത്യമായോ? ; ഫ്യൂഷിയ എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗിള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular