ടൂ​റി​സ്റ്റ് വി​സ​യി​ൽനിന്ന്‍ തൊ​ഴി​ൽ വി​സ​യി​ലേ​യ്ക്ക് മാ​റു​ന്ന​ത് ത​ട​യും; നി​യ​മ​ലം​ഘ​ക​രെ നാ​ടു​ക​ടത്തും


മ​നാ​മ: ടൂ​റി​സ്റ്റ് വി​സ​യി​ൽ എ​ത്തി തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​ത് ത​ട​യു​മെ​ന്നും അ​ന​ധി​കൃ​ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ ചെ​യ​ർ​മാ​നും തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു.

എ​ൽ.​എം.​ആ​ർ.​എ​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 103,000 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ൽ 42,000 പേ​ർ പു​തി​യ വൊ​ക്കേ​ഷ​ണ​ൽ എം​േ​പ്ലാ​യ്​െം​ന്റ് സ്കീ​മി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

31,000 പേ​ർ രാ​ജ്യം വി​ടു​ക​യോ സ്‌​പോ​ൺ​സ​റു​ടെ കീ​ഴി​ൽ ജോ​ലി നേ​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. 26,000 പേ​രു​ടെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ടൂ​റി​സ്റ്റ് വി​സ​യി​ൽ ബ​ഹ്‌​റൈ​നി​ലെ​ത്തി​യ​ശേ​ഷം പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന് എം.​പി​മാ​രു​ടെ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 39 ശു​പാ​ർ​ശ​ക​ളാ​ണ് മം​ദൂ​ഹ് അ​ൽ സാ​ലി​ഹ് ചെ​യ​ർ​മാ​നാ​യ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൽ.​എം.​ആ​ർ.​എ) പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന സ​മി​തി മു​ന്നോ​ട്ടു​വെ​ച്ച​ത്. തൊ​ഴി​ൽ നി​യ​മ ലം​ഘ​നം ക​ണ്ടു​കൊ​ണ്ട് സ​ർ​ക്കാ​ർ വെ​റു​തെ​യി​രി​ക്കു​ക​യ​ല്ലെ​ന്നും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ന് കീ​ഴി​ലാ​ക്കാ​ൻ ക​ർ​മ്മ പ​ദ്ധ​തി​യു​ണ്ടെ​ന്നും തൊ​ഴി​ൽ മ​ന്ത്രി പ​റ​ഞ്ഞു. ടൂ​റി​സ്റ്റ് വി​സ​യി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​തി​ൽ നി​ന്ന് വി​ല​ക്ക​പ്പെ​ടും. 2019 മു​ത​ൽ 2023 ജൂ​ൺ വ​രെ കാ​ല​യ​ള​വി​ൽ ടൂ​റി​സ്റ്റ് വി​സ​യി​ൽ വ​ന്ന 85,246 പ്ര​വാ​സി​ക​ൾ​ക്ക് വി​സ മാ​റ്റാ​ൻ അ​നു​മ​തി ന​ൽ​കി.

2021-ൽ 9,424, ​വി​സ​ക​ൾ ഇ​ങ്ങ​നെ മാ​റി. 2022-ൽ 46,204. ​ഈ വ​ർ​ഷം ജൂ​ൺ വ​രെ 8,598 വി​സ​ക​ളാ​ണ് തൊ​ഴി​ൽ വി​സ​യാ​ക്കി​യ​ത്. എ​ൻ​ട്രി ച​ട്ട​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് എ​ന്നി​വ​യ്‌​ക്കാ​യു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹി​ഷാം ബി​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

റി​ട്ടേ​ൺ ടി​ക്ക​റ്റോ താ​മ​സ​വി​സ​യോ മ​തി​യാ​യ പ​ണ​മോ ഇ​ല്ലാ​തെ ബ​ഹ്‌​റൈ​നി​ലേ​ക്ക് തി​രി​ക്കു​ന്ന ആ​രെ​യും ക​യ​റ്റ​രു​തെ​ന്ന് എ​യ​ർ​ലൈ​നു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​ക്കാ​രെ തി​രി​ച്ച​യ​ക്കേ​ണ്ട​ത് എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി​യാ​ണ്. നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ത്ത​രം വ​ര​വി​ൽ 37 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ചി​ല എ​ൽ.​എം.​ആ​ർ.​എ സേ​വ​ന​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്റ​റു​ക​ളി​ൽ ന​ൽ​കു​ന്ന​ത് റ​ദ്ദാ​ക്കു​ക, പ്ര​വാ​സി​ക​ളെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് റ​ദ്ദാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മി​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

എ​ൽ.​എം.​ആ​ർ.​എ, ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ന്റ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി ബ​ന്ധ​​​പ്പെ​ട്ട് ദി​വ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ടെ​ന്നും നി​യ​മ​ലം​ഘ​ക​രെ നാ​ടു​ക​ട​ത്തു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളും സു​താ​ര്യ​മാ​ണെ​ന്ന് എ​ൽ.​എം.​ആ​ർ.​എ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് നി​ബ്രാ​സ് ത​ലേ​ബ് പ​റ​ഞ്ഞു.​ഈ വ​ർ​ഷം ഇ​തു​വ​രെ 32,000 പ​രി​ശോ​ധ​ന ന​ട​ത്തി. 600 സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 3,700 തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


Read Previous

ഗ​സ്സ​യി​ലെ ആ​ക്ര​മ​ണ​വും ഉ​പ​രോ​ധ​വും അ​വ​സാ​നി​പ്പി​യ്ക്ക​ണ​മെ​ന്ന്​, പാ​ർ​ല​മെ​ന്‍റ്

Read Next

റഫ ക്രോസിങ് തുറക്കും; ഗാസയിലേക്ക് ഭക്ഷണവും വെള്ളവുമായി 20 ട്രക്കുകള്‍, അഭയാര്‍ത്ഥികളെ കയറ്റില്ലെന്ന് ഈജിപ്ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular