ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ സ്വാധീനം നിർണ്ണായകം, ടി. സിദ്ധീഖ്.


മക്ക: ആസന്നമായിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് വീട് കയറി വോട്ടറന്മാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് വോട്ട് ഉറപ്പിക്കുന്നതിനേക്കാൾ പതിൻമടങ്ങു നിർണ്ണായകമാണ് പ്രവാസികളായ ജനാധിപത്യ വിശ്വാസികളുടെ നാട്ടിലുള്ള വോട്ടറന്മാരോടുള്ള വോട്ട് അഭ്യർത്ഥനയും തിരഞ്ഞെടുപ്പ് രംഗത്തെ സജീവ ഇടപെടലുകളുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റും കല്പറ്റ എം എൽ എ യുമായ ശ്രീ, ടി. സിദ്ധീഖ് അഭിപ്രായപ്പെട്ടു.

മക്കാ അസീസിയ്യയിലെ പാനൂർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് ജനാധിപത്യ വിശ്വാസികളുടേയും പൊതുജനങ്ങളുടെയും വലിയ തോതിലുള്ള പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി നടന്ന ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വീഡിയോ സംവിധാനത്തിലൂടെ ഉത്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

അതി നിർണ്ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഐക്യജനാധി പത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റിയുടെ മക്കയിലെ പ്രവാസികൾക്കിടയിലേയും നാട്ടിലേയും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഇടപെടലുകളും പ്രവർത്തനങ്ങളും വളരെയധികം ശ്ലാഘനീയവും മികച്ചതുമാണെന്നും ടി. സിദ്ധീഖ് പറയുകയുണ്ടായി.

ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഷാനിയാസ് കുന്നിക്കോട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാ കൊല്ലം സ്വാഗതം ആശംസിക്കുകയും മക്കയിലെ സാമൂഹ്യ പൊതുപ്രവർത്തന രംഗത്തെ സീനിയർ ലീഡർ ശ്രീ ബഷീർ മാമാങ്കര മുഖ്യ പ്രഭാഷണം നടത്തുകയുമുണ്ടായി. യോഗത്തിൽ ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ്‌ ഹാരിസ് മണ്ണാർക്കാട്, വൈസ് പ്രസിഡന്റുമാരായ നിസാം മണ്ണിൽ കായംകുളം, ഹുസൈൻ കല്ലറ, സാമൂഹ്യ പൊതുപ്രവർത്തകരായ നൈസാം അടിവാട്, സലീം നാണി തുടങ്ങിയവർ സംസാരിക്കുകയും ചെയ്തു.

ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ട്രെഷറർ നൗഷാദ് തൊടുപുഴ യോഗത്തിന് നന്ദി പറയുകയും ചെയ്തു. തിരഞ്ഞെടുപ്പ് കൺവെൻഷന് ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, നിസാ നിസാം, റോഷ്‌ന നൗഷാദ്, ഷംനാസ് മീരാൻ മൈലൂർ, അൻവർ ഇടപ്പള്ളി, അബ്ദുൽ കരീം പൂവ്വാർ, ജൈസ് സാഹിബ്‌ ഓച്ചിറ, ഫിറോസ് എടക്കര, നൗഷാദ് കണ്ണൂർ, അബ്ദുൽ കരീം വരന്തരപ്പിള്ളി, അനസ് തേവലക്കര എക്സിക്യൂട്ടീവ് മെമ്പറൻമാരായ സർഫറാസ് തലശ്ശേരി, ശിഹാബ് കടയ്ക്കൽ, റിയാസ് വർക്കല, ഷാജഹാൻ, ശറഫുദ്ധീൻ പൂഴിക്കുന്നത്ത്, വനിതാ വിഭാഗം നേതാക്കളായ ഷംല ഷംനാസ്, ഷബാന ഷാനിയാസ്, ജസീന അൻവർ, സെമി സാക്കിർ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കണം; ലാവലിനില്‍ നടപടി ഉണ്ടാകില്ല’: ഇ.പിയോട് ബിജെപി ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

Read Next

ഇടത് പ്രചാരണ വാഹനത്തില്‍ ആയുധങ്ങളെന്ന് യുഡിഎഫ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് രമ്യ ഹരിദാസ്; നിഷേധിച്ച് കെ.രാധാകൃഷ്ണന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular