ഇസ്രയേലിനെ അനുകൂലിച്ച് വാട്‌സ്ആപ് സ്റ്റാറ്റസ്; മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തി; സ്ഥിരീകരിച്ച വിദേശകാര്യമന്ത്രാലയം


കുവൈത്ത് സിറ്റി: ഇസ്രയേലിനെ പിന്തുണച്ച മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തിയെന്നത് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ഒരാളെ നാടുകടത്തി യതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും വിവരം ലഭിച്ചതായി മന്ത്രി വി മുരളധീരന്‍ പറഞ്ഞു. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ എംബസി ഒരുക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

അല്‍ സബാഹ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്സിനെയാണ് നാടുകടത്താന്‍ ഉത്തരവിട്ടത്. പത്തനംതിട്ട സ്വദേശിയായ നഴ്സിനെ നേരത്തെ നാടുകടത്തിയിരുന്നു. ഇസ്രയേലിനെ അനുകൂലിച്ച് പ്രതികരിച്ചതാണ് നഴ്സിനെ നാടുകടത്താന്‍ കാരണമായത്. ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവര്‍ വാട്സ്ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. പലസ്തീന്‍കാരെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതായും ആരോപണമുണ്ട്.

കുവൈത്തി അഭിഭാഷകനായ ബന്തര്‍ അല്‍ മുതൈരി ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് നഴ്സിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇസ്രയേല്‍ അനുകൂല നിലപാട് ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നഴ്സിനെ നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു.


Read Previous

മൊബൈല്‍ ഫോണുകളും ഇ മെയിലുകളും കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തി; ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍

Read Next

‘എന്റെ മുത്തശ്ശി, എന്റെ ശക്തി’; ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular