ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ; എന്‍സിആര്‍ബി റിപ്പോര്‍ട്ട്


തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍ കണ്ടെ ത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ബി പറയുന്നു.

2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ഈ കാലയളവിലെ കാണാതായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ 2822 പേരെ ഇനിയും കണ്ടെത്തിയി ട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 37,367 പ്രായപൂര്‍ത്തിയായ സ്ത്രീകളെയും 5905 പെണ്‍ കുട്ടികളെയുമാണ് കാണാതായത്. ഇതില്‍ 34,918 സ്ത്രീകളെയും 5532 കുട്ടികളെയും കണ്ടെത്തി.

കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത് 2018ലാണ്. ഈ വര്‍ഷം മാത്രം 1136 പെണ്‍ കുട്ടികളെയാണ് കാണാതായത്. കൂടുതല്‍ സ്ത്രീകളെ കാണാതായത് 2019ല്‍ ആണെ ന്നും (8202) കണക്കുകള്‍ പറയുന്നു. ഓരോ വര്‍ഷവും ശരാശരി 984 പെണ്‍കുട്ടികളെയും 6227 സ്ത്രീകളെയും കാണാതാവുന്നുണ്ടെന്നാണ് എന്‍സിആര്‍ബി പറയുന്നത്.


Read Previous

പിന്നണി ഗായിക വിളയില്‍ ഫസീല അന്തരിച്ചു

Read Next

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചാല്‍ 10 വര്‍ഷം തടവ്; വിവാഹേതര ബന്ധം, സ്വവർഗ ബന്ധം കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular