സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും’: ശമ്പളത്തോടുകൂടിയ ആർത്തവ അവധിയ്ക്കെതിരെ സ്മൃതി ഇറാനി


വനിതാ ജീവനക്കാർക്ക് നിർബന്ധിത ശമ്പളത്തോടെയുള്ള ആർത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി  ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ നൽകി ഒരു വൈകല്യമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു. രാജ്യസഭയിൽ എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടിയായാണ് സ്‌മൃതി ഇക്കാര്യം വ്യക്തമാക്കിയത്.

“ആർത്തവമുള്ള ഒരു സ്ത്രീയെന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല, അത് സ്ത്രീകളുടെ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്.”- സ്‌മൃതി പറഞ്ഞു. “ആർത്തവമില്ലാത്ത ഒരാൾക്ക് ആർത്തവത്തെക്കുറിച്ച് പ്രത്യേക കാഴ്ചപ്പാട് ഉണ്ട്. സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന ഇത്തരം പ്രശ്‌നങ്ങൾ നിർദ്ദേശിക്കരുത്.”- ആർത്തവ അവധി തൊഴിലിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും സമൃതി കൂട്ടിച്ചേർത്തു. 

എന്നാൽ ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയത്തിന് രൂപം നൽകിയതായി സ്‌മൃതി ഇറാനി പ്രഖ്യാപിച്ചു. പങ്കാളികളുമായി സഹകരിച്ച് വികസിപ്പിച്ച ഈ നയം, രാജ്യത്തുടനീളമുള്ള ആർത്തവ ശുചിത്വ- പരിപാലന രീതികളിലെ അവബോധം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണെന്നും അവർ പറഞ്ഞു.

10 മുതൽ 19 വയസ്സുവരെയുള്ള കൗമാരക്കാരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് നിലവിലുള്ള ‘പ്രമോഷൻ ഓഫ് മെൻസ്ട്രൽ ഹൈജീൻ മാനേജ്‌മെന്റ് (എംഎച്ച്എം)’ പദ്ധതിയും കേന്ദ്രമന്ത്രി എടുത്തു പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷന്റെ പിന്തുണയോടെ, വിവിധ വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികളിലൂടെ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി.

തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് ഈ പ്രഖ്യാപനം, പ്രത്യേക ആർത്തവ അവധിയുടെ കാര്യം ആരോഗ്യപ്രശ്നമായി കണക്കാക്കുന്നുവെന്നും പരിശോധനയ്ക്കായി ആരോഗ്യ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതാണെന്നും സ്‌മൃതി ഇറാനി പറഞ്ഞു. ആർത്തവ അവധി ഒരു തർക്കവിഷയമാണ്. അടുത്തിടെ സ്പെയിൻ നിയമനിർമ്മാണം പാസാക്കി, വേദനാജനകമായ ആർത്തവ കാലത്ത് ശമ്പളത്തോടുകൂടിയ അവധി നൽകിയിരുന്നു. 

അതേസമയം, ഇന്ത്യൻ പശ്ചാത്തലത്തിൽ, എല്ലാ ജോലിസ്ഥലങ്ങളിലും ശമ്പളത്തോടെ യുള്ള ആർത്തവ അവധി നിർബന്ധമാക്കാനുള്ള ഒരു നിർദ്ദേശവും നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ല. ഡിസംബർ 8 ന് കോൺഗ്രസ് എംപി ശശി തരൂരിന്റെ ചോദ്യത്തിന് മറുപടിയായി ഇറാനി വ്യക്തമാക്കിയിരുന്നു.


Read Previous

വയനാട് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താൻ സ്‌പെഷ്യൽ ടീം

Read Next

ചോറ് കൊടുത്ത് പുറത്തേയ്ക്ക് പോയതാണ്, 14 വര്‍ഷം കുഞ്ഞുങ്ങള്‍ ഇല്ലാതെ കിട്ടിയതാണ്’; കോടതിയില്‍ നാടകീയ രംഗങ്ങള്‍, പൊട്ടിക്കരഞ്ഞ് അമ്മ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular