Category: Education

Education
കലയുടെ മാമാങ്കം: ഒന്നരപതിറ്റാണ്ടിന് ശേഷം കൊല്ലം വേദിയാകുന്നു; 62 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും, ഒരുക്കങ്ങൾ പൂർത്തിയായി

കലയുടെ മാമാങ്കം: ഒന്നരപതിറ്റാണ്ടിന് ശേഷം കൊല്ലം വേദിയാകുന്നു; 62 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും, ഒരുക്കങ്ങൾ പൂർത്തിയായി

കലാപ്രേമികളുടെ കണ്ണും കാതും ഇനി കൊല്ലത്തേക്ക്… 62 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. ജനുവരി നാലുമുതൽ എട്ടുവരെയാണ് കലാമേള നടക്കുക. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. നാലിന് രാവിലെ ഒൻപതിന് ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന് പതാക ഉയർത്തും.

Education
നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി‌യ നാലം​ഗ സംഘം അറസ്റ്റിൽ, ഫ്ളാറ്റിൽ നിന്ന് 500 വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു

നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി‌യ നാലം​ഗ സംഘം അറസ്റ്റിൽ, ഫ്ളാറ്റിൽ നിന്ന് 500 വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു

കൊച്ചി: കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന് ഉൾപ്പടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സംഘം അറസ്റ്റിൽ. ചെന്നൈയിൽ നിന്നാണ് നാലം​ഗ സംഘത്തെ പിടിച്ചത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകർ റെഡ്‌ഡി എന്നിവരാണ് പിടിയിലായത്. ചെന്നൈ

Education
അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ്, ഇത് കുട്ടികളോടുള്ള​ ചതി’; രൂക്ഷ വിമർശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ്, ഇത് കുട്ടികളോടുള്ള​ ചതി’; രൂക്ഷ വിമർശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

പൊതുവിദ്യാഭ്യാസ രംഗത്ത് വാരിക്കോരി മാർക്ക് വിതരണം ചെയ്യുന്നതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ രൂക്ഷ വിമർശനം. അക്ഷരം കൂട്ടിവായി ക്കാനറിയാത്ത കുട്ടികൾക്ക് വരെ എ പ്ലസ് കിട്ടുന്നതെങ്ങനെയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ചോദിച്ചു. ഇങ്ങനെ ചെയ്യുന്നത് കുട്ടികളോടുള്ള ചതിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയുടെ ഇല്ലാത്ത കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതാണിതെന്നും അദ്ദേഹം

Education
സ്കൂൾ കലോത്സവത്തിൽ ഇത്തവണ വെജിറ്റേറിയൻ ഭക്ഷണം മാത്രം, മാധ്യമങ്ങൾക്ക് നിയന്ത്രണം: വി ശിവൻകുട്ടി

സ്കൂൾ കലോത്സവത്തിൽ ഇത്തവണ വെജിറ്റേറിയൻ ഭക്ഷണം മാത്രം, മാധ്യമങ്ങൾക്ക് നിയന്ത്രണം: വി ശിവൻകുട്ടി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്​ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണ മാകും ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച്​ വിവാദമുണ്ടായ സാഹചര്യത്തിലാണ്​ ഇങ്ങനെയൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്. കൂടാതെ

Education
തീരുമാനം മാറ്റി; സ്കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് പഴയിടം തിരികെ എത്തുന്നു

തീരുമാനം മാറ്റി; സ്കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് പഴയിടം തിരികെ എത്തുന്നു

കൊച്ചി: സ്‌കൂൾ മേളകളിലെ പാചകപ്പുരയിലേക്കില്ലെന്ന തീരുമാനം മാറ്റി പഴയിടം മോഹനൻ നമ്പൂതിരി. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചക ചുമതല ഏറ്റെടുത്താണ് സ്കൂൾ മേളകളുടെ ഊട്ടുപുരയിലേക്ക് പഴയിടവും സംഘവും വീണ്ടമെത്തുന്നത്. പഴയിടത്തിൻറെ ട്രേഡ് മാർക്കായ വിഭവസമൃദ്ധമായ സദ്യ തന്നെയാണ് ഹൈലൈറ്റ്. ഈ മാസം കളമശ്ശേരിയിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യ‌ൽ സ്കൂൾ

Education
‘ഒരു രാജ്യം, ഒരു വിദ്യാര്‍ഥി ഐഡി’; വരുന്നു സ്‌കൂള്‍ കുട്ടികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍, പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം; വിശദാംശങ്ങള്‍ ഇങ്ങനെ.

‘ഒരു രാജ്യം, ഒരു വിദ്യാര്‍ഥി ഐഡി’; വരുന്നു സ്‌കൂള്‍ കുട്ടികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍, പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം; വിശദാംശങ്ങള്‍ ഇങ്ങനെ.

ന്യൂഡല്‍ഹി: ആധാറിന് സമാനമായി രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഒരു രാജ്യം, ഒരു വിദ്യാര്‍ഥി ഐഡി എന്ന പേരില്‍ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇത് നടപ്പാക്കാനാണ് പദ്ധതി. ഓട്ടോമേറ്റഡ് പെര്‍മെനന്റ് അക്കാദമിക് അക്കൗണ്ട്

Education
കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷ ണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Education
ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ഡൈനാമിക്‌സ്’  2023ലെ ഫിസിക്‌സിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ഡൈനാമിക്‌സ്’ 2023ലെ ഫിസിക്‌സിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2023ലെ ഫിസിക്‌സിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. പിയറെ അഗസ്തീനി, ഫെറെന്‍സ് ക്രോസ്, ആന്‍ ലി ഹുലിയര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ഡൈനാമിക്‌സ് പരീക്ഷണത്തിനാണ് അവാര്‍ഡ്‌. ആന്‍ ലിലിയര്‍ ഭൗതിക ശാസ്ത്ര നൊബേല്‍ നേടുന്ന അഞ്ചാമത്തെ വനിതയാണ്. വൈദ്യശാസ്ത്ര നൊബേല്‍ സ്വീഡിഷ് അക്കാദമി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Education
സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 2023-24 വര്‍ഷത്തെ എസ്എസ്എൽസി, പ്ലസ്  ടു  പരീക്ഷാ  തീയതി കൾ  പ്രഖ്യാപിച്ചു. . മാർച്ച് നാല് മുതൽ 25വരെയാണ് എസ്എസ്എൽസി പരീക്ഷയും, മാർച്ച് ഒന്ന് മുതൽ 26വരെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളും നടക്കും. തിരുവന ന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം

Education
മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, ലക്ഷ്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ്, വിജയിച്ചാൽ ചരിത്ര നേട്ടം

മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, ലക്ഷ്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ്, വിജയിച്ചാൽ ചരിത്ര നേട്ടം

തിരുവനന്തപുരം: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഐഎസ്ആ‍‌‌ർഒയുടെ മൂന്നാം ചാന്ദ്ര ദൗത്യം യാത്രയ്ക്കൊരുങ്ങുകയാണ്. ദൗത്യം വിജയിച്ചാൽ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായി മാറും ഇന്ത്യ. പക്ഷേ പറയുന്ന അത്ര എളുപ്പമല്ല ചന്ദ്രനിൽ സുരക്ഷിതമായി പേടകമിറക്കൽ എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. അന്തരീക്ഷവുമില്ല വായുവുമില്ല. പാറകളും ഗ‍ർത്തങ്ങളും നിറഞ്ഞ