ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തേച്ചുരച്ചുള്ള സ്‌നാനശേഷമീ,ദേഹകാന്തിയ്ക്കു വേണ്ടി ഞാൻ.,സുഗന്ധലേപനം പൂശിയിട്ടെന്‍റെ,മേനിയഴകിനെ കൂട്ടവേ..മുന്നിലായുള്ള ദർപ്പണത്തിന്‍റെഛായയിലെന്‍റെ രൂപമായ്,എന്നെ നോക്കിച്ചിരിയ്ക്കുവാനായി,വെമ്പലേറുന്നതിൻ ത്വര,നോക്കിനോക്കി പതുക്കെ ഞാനൊന്നു,പിന്നിലേയ്ക്കാഞ്ഞു നിൽക്കവേ,കഷ്ടകാലം ചമച്ച ഗർത്ത-ത്തിലാഞ്ഞു പോയിപ്പതിച്ചു ഞാൻ.ശേഷജീവിതം അസ്തമിയ്ക്കുന്ന-നേരമാകാൻ കൊതിച്ചു ഞാൻ,ദേഹമൊന്നനക്കീടുവാനരുതാതെയോറ്റ ക്കിടപ്പിലായ്..ശയ്യയിൽ കിടന്നെന്നുടെ ദേഹശോഷണംകണ്ടതോർത്തു ഞാൻ,ദർപ്പണം നോക്കി മതി വരാത്തൊരുപെൺ കിടാവിന്‍റെ ചാതുരി.ഇന്നതോർത്തു ഞാൻമാനസത്തിന്‍റെ കോണിനുള്ളിലതുവ്യക്തമായ്..നശ്വരമാകുമീ ശരീര- ത്തിനുള്ളിലുള്ളൊരുകാതലായ്,ജരാ നരകളെ തീണ്ടിടാത്തൊരാആത്മതത്വ
ഉണ്ണിക്കവിതകൾ ചൊല്ലാംഉൺമകൾ വാരി ഞാനൂട്ടാംഉണ്ണീ കരായാതിരിക്കൂഓതുവാൻ എവിടെ മുത്തശ്ശി ? മഴയെ, നിലാവിനെ കാട്ടിസ്മൃതികളെ തൊട്ടു തൊട്ടുണർത്തിപട്ടു പോൽ നേർത്ത മടിയിൽപൊട്ടു പോലൊട്ടിയിരിക്കാൻഎവിടെ മുത്തശ്ശി ?! സ്നേഹനിലാവായുദിക്കാൻകൂരിരുട്ടിൽ ചിരാതാകാൻചിരിതൻ നെല്ലിപ്പൂ വിടർത്താൻഎവിടെയെവിടെയെൻ മുത്തശ്ശി.
ശക്‌തയായി. പ്രബുദ്ധയായിജ്വലിക്കുന്ന കണ്ണുകളാൽജ്വാലാമുഖിയായി,അവൾ നിന്നു. ദീർഘനിശ്വാസത്താൽ,ആയിരം ചാട്ടവാറടിയേക്കാൾ,വേദനയിൽ പുളയുമ്പോഴുംശക്തയായി പ്രബുദ്ധയായിഅവൾ നിന്നു. തീനാമ്പുകളെപോലെ,വാക്കുകൾ അവളെ-വിഴുങ്ങി,,പരിഹാസ മതിലിൽ-വീണുടഞ്ഞു അവൾ, പക്ഷെസധൈര്യം മുന്നോട്ട്, സർവ്വ സഹയായി-സഹന പര്യായമായിവീണ്ടുമവൾ ഒരു യുദ്ധത്തിന്.
ഒരായിരം വർത്തമാനത്തിന്‍റെ-എഴുതാപ്പുറങ്ങളിലൊളിപ്പിച്ച തരിശുഭൂമികളുണ്ട്,വേദകാലവും, ബോധകാലവും-പ്രാണരക്ഷാർത്ഥംദിശ മറന്ന്‍ അലഞ്ഞൊട്ടിയഒരു തുണ്ട് ഭൂമിയിൽ,ഉർവ്വരതയുടെ ഭ്രമചിത്തങ്ങൾ,,,, സമയം നിർണ്ണയിയ്ക്കാൻബാധ്യതയുള്ള,ഒരു പിടിമണ്ണിന്‍റെചൂടും ചൂരുമുള്ള ഒരു മഴയിലേയ്ക്ക്പ്രവഹിയ്ക്കുന്നമഹാജലനിധി,വർത്തമാനത്തിന്‍റെ ദൂരമളന്നസഞ്ചാരിയാകുന്നു.ഇറങ്ങി നിൽക്കെ ഉടൽ വലിച്ചു കൊണ്ട്പോകുന്ന അനായാസങ്ങൾ,,,,, വനതപസ്സുകൾ ചൂതാടിയ-ശിഥിലചിന്തകളുടെ ഉടൽവാർത്ത്,ആനന്ദമാകുന്ന ഭൂമികല്പനകളുടെഉച്ഛ്വാസവായുവിൽ അടക്കംചെയ്യപ്പെട്ടഋഷികളുടെ പരമാണു,കർഷകന്‍റെ വിയർപ്പിനാൽഉദയം ചെയ്യപ്പെടണം.നെൽക്കതിരുകൾ ചുടുചോരയിൽവേവിച്ച് ആത്മശാന്തിയ്ക്ക്പാനം ചെയ്യണം,,,, ഭീതിയുടെ അവരോഹണക്രമങ്ങളിൽതുടർച്ചകളുടെ സുവിശേഷങ്ങൾപറഞ്ഞ്,ആശ്വാസ
താനേ തുറന്നിങ്ങകത്തു വന്നൂ, അനുവാദമില്ലാതെയരികിലെത്തിഒരു പുത്തനാണ്ടിലെ മധുമാസങ്ങൾനന്മകൾ പൂക്കുന്ന പുതുവത്സരം! തൂമഞ്ഞു തൂവുന്ന തിരുവാതിര, ഈ പുലർകാലസുന്ദരി ജേമന്തികൾജനുവരിക്കുളിരിലെ സുന്ദരസ്വപ്നമാം മാർഗ്ഗഴിത്തിങ്കൾതൻ പുലർവേളകൾ ! അഷ്ടമിത്തിങ്കളെ തൊഴുതുമടങ്ങുന്ന വ്രീളാവിവശപോൽ ഫെബ്രുവരികൂമ്പും മിഴിപ്പൂക്കൾ പുളകം പുതയ്ക്കുന്ന സർവ്വാംഗസുന്ദരി മാഘമാസംഅലസഗമനയായ് വിരഹഗാനം പാടും ശിശിരമായ് മാർച്ചിലെ ചൈത്രരാഗം ! കർണ്ണികാരപ്പൂവ് പൊൻകണി
ഒറ്റയ്ക്കാവുന്നു.... ഭ്രാന്തമായ തോന്നലുകളിൽ അത്രമേൽ ഒറ്റയ്ക്കാവുന്ന സന്ധ്യകളിൽ, കവിതയോട് കോർത്ത വാക്കുകളെ, മരണം തൊട്ടു വിളിക്കുന്നു, നീ ജനിക്കേണ്ടിയിരുന്നില്ല... നിനക്ക് സ്വപ്നം കാണാനറിയില്ല. രാത്രിമഴയുടെ ഉന്മാദ കേളികൾ, നിൻ്റെ കവിതകളെ മത്തുപിടിപ്പിക്കുന്നില്ല. നിറം ചോർന്നു പോയ അക്ഷരങ്ങളിൽ വിഷാദം തളം കെട്ടി നിൽക്കുന്നു. ആരോ വീണ്ടും.... കവിത എഴുതുവാൻ
ആകാശം നിറയെനക്ഷത്രങ്ങളുള്ളഒരുരാത്രി ഞാൻ,മരിച്ചുപോയവരക്കുറിച്ചോർത്ത്മരിച്ചപോലെ കിടക്കുന്നു.. ടെറസ്സിനു മുകളിൽവിരിച്ചിട്ട പുൽപ്പായയിൽതിരിഞ്ഞും മറിഞ്ഞുംകിടന്ന് ആകാശംനെഞ്ചിലേറ്റുന്നു. ഓരോ നക്ഷത്രവുംതനിക്കു പ്രിയപ്പെട്ടആരൊക്കെയോആയിരുന്നെന്ന്സങ്കൽപ്പിക്കേ,ഓരോരുത്തരുടേയുംരൂപം തെളിഞ്ഞു വരുന്നു…. നിറം,മുഖഭാവങ്ങൾ, ചിരി, ഗന്ധംവരെ തിരിച്ചറിയുന്നു…വിയർത്ത് വീർപ്പുമുട്ടുമ്പോൾഒരു കാറ്റ് വന്നെങ്കിലെന്ന്ആശിക്കുന്നു……. പ്രിയപ്പെട്ടവരുടെകളിചിരി വീണ്ടുംമനസ്സിൽ തെളിയുന്നു!കൺപോളയടച്ച്ഉറക്കം മാത്രംകൊതിച്ച്നിലാവെട്ടം മറന്ന്,മനസ്സിൽ പുലരിവെട്ടം നിറച്ച്കിടന്നതേയുള്ളൂഒരു കുഞ്ഞിക്കിളി'നേരം വെളുത്തേ..'എന്ന് ഉറക്കെ വിളിച്ചുപറയുന്നു!
ലോക്ഡൗണിൽ സിഗരറ്റുകിട്ടാതായപ്പോളാണ്രൂപാബീഡി വലിക്കാമെന്നുകരുതിയത്.പരിചയമില്ലാത്ത രുചിപറത്തിയപുകച്ചുരുളുകളിലൊരു ബംഗാളിപ്പെൺകൊടിയുടെകരുവാളിച്ച സുന്ദരമുഖം! അത്ഭുതവിളക്കിൽനിന്നുയർന്ന ഭൂതംപോലെ!മിഡ്‌നാപ്പൂരിലെ തെരുവുകളിലെമീൻമണവും ചെളിച്ചൂരുംകത്തിയെരിയുന്ന ബീഡിയിലയിലൂടെചുണ്ടുകളിലേക്കു പടരുന്നുവോ?! അവൾ സംസാരിക്കാൻ മുതിരുന്നപോലെ!..ഇല്ലാ, അവളുടെ നാവുകൾക്കു സംസാരശേഷിയില്ലാ.പൊട്ടിയ മുറം മടിയിൽവെച്ചവളിരിക്കുമ്പോൾകീറിയ പാവാടവിടവിലൂടെതുടയുടെ മിനുപ്പ് വെളിച്ചംകാണുന്നു. ഓടയിൽനിന്നു പാറിവന്നൊരു കൊതുക്ബീഡിതെരുക്കുന്ന കൈകളിൽ കടിക്കുന്നു.അന്തിക്കു പട്ടമോന്തിവന്ന കാരണവർ,പച്ചബീഡിയെടുത്ത് തീക്കൊള്ളിയിൽ കോർക്കുന്നു.അടുപ്പിൽ അരിയുംകല്ലും തിളച്ചുമറിയുന്നു. മുഖം
അന്തംകിട്ടാതലയും ചിന്തകൾ-അന്തിയ്ക്കെന്തോ പരതുന്നു, ഈ-ചിത്തം ചിക്കിച്ചികയുന്നെന്നുടെ-നിദ്രകളോടിയൊളിയ്ക്കുന്നു.. ചിരിച്ചു വന്നതിലൊക്കെ കപടത-രുചിച്ചുനോക്കിയറിഞ്ഞപ്പോൾ,വലിച്ചെറിഞ്ഞ കിനാവുകളിപ്പോൾ-തുറിച്ചുനോക്കിയിരിയ്ക്കുംപോൽ.. നിറത്തിനർത്ഥം നൽകിയതറിയാ-തെടുത്തണിഞ്ഞവരാണല്ലോ,ദുഷിച്ച ചിന്തകളേകിയ വഴി-കളിലെന്നും തപ്പിത്തടയുന്നു.. മാറിയ ലോകത്തോടണിചേർന്നൊരു-മാരക വ്യാധി പടർന്നപ്പോൾ,ഭീതിയിലാണ്ടവരോതുന്നിപ്പോൾ-പഴമയിലേയ്ക്കു തിരിച്ചോടാം. ഏറിയതൊന്നും വേണ്ടെന്നായ്, ഈ-കോറിയതൊക്കെയുമേറിയതായ്,ആകെപ്പുകയണ കാലത്തിത്തിരി-ശ്വാസം മാത്രം മതിയെന്നായ്. തെറ്റുകളേറ്റുപറഞ്ഞു കരഞ്ഞും-നന്മമരത്തിനു വളമിട്ടും,കുപ്പയിലിപ്പോൾ മാണിക്യങ്ങൾ-മാത്രം ദർശിച്ചീടുന്നോർ, കാലത്തിൻ കലി മാറുംവരെയിനി-സദ്കർമ്മികളായ് തുടരേണം.വഴിപാടായ് പല