Category: kavitha

kavitha
കവിത “അശ്രാന്തം” മഞ്ജുള ശിവദാസ്‌.

കവിത “അശ്രാന്തം” മഞ്ജുള ശിവദാസ്‌.

ഒന്നീന്നു തുടങ്ങുമ്പോഴും-ഒന്നിടവിട്ടു വരും ദുരിതങ്ങൾ,ഒന്നാകെ വിഴുങ്ങീട്ടകലും-ഒന്നിലുടക്കി മരിയ്ക്കും മർത്യൻ. ഒന്നൊന്നിലുമധികം തങ്ങി-ഉഴപ്പാതെ കരേറീടുന്നവർ,പരലോകം പൂകുമ്മുൻപേ-എത്തിച്ചതെടുക്കും തീർച്ച.. ഇഹലോകത്തുണ്ടാം ഇണ്ടലി-ലാണ്ടീടരുതെന്നറിയേണം,സ്ഥിരവാസികളല്ലാത്തവരുടെ-സുഖ ദുഃഖവുമസ്ഥിരമല്ലേ. ആരാനുടെ വീഴ്ചകളെണ്ണി-വീമ്പുപറഞ്ഞിരുന്നവർ ചിലർ-അവനോനുടെ നേരം വെറുതേ-പൊയ്പോയതറിഞ്ഞില്ലെന്നേ. ആരാന്റെ വിചാരങ്ങൾക്കൊ-ത്തവനവനുടെ പാത ത്യജിച്ചാൽ,നഷ്ടങ്ങൾ നികത്താൻ-പഴികൾക്കാവില്ലതു കഷ്ടം തന്നെ. വീഴുന്നതു തെറ്റല്ലെന്നേ,സ്വപ്‌നങ്ങൾ ത്യജിയ്ക്കരുതപ്പോൾ,അശ്രാന്ത പരിശ്രമിയൊരുനാൾ-ലക്ഷ്യത്തെ പുൽകിടുമെന്നേ.. പാഠങ്ങൾനൽകിയ പിഴവുക-ളറിവായ് അകമുണർത്തിടേണം.വിജയത്തിനു

kavitha
കഴുകന്‍ കണ്ണുകള്‍ കവിത സബിത പീടികപറമ്പില്‍

കഴുകന്‍ കണ്ണുകള്‍ കവിത സബിത പീടികപറമ്പില്‍

ചുട്ടുപൊള്ളിക്കാനായ്തേടിയെത്താറുണ്ട്ഒരുപാട് കണ്ണുകൾഅവളുടെ ഉടലിനെചുഴിഞ്ഞു നോക്കാറുണ്ട്ചിലതെന്നാൽമറ്റു ചിലതവളെപുച്ഛിക്കാറുണ്ട്കൊത്തിവലിക്കാറുണ്ട്വേറേയും ചിലവഒന്നൊച്ചപൊങ്ങിയാൽ,പരിസരം മറന്നൊന്ന്ചിരിച്ചുപോയാൽ,പ്രായത്തിനൊപ്പമീസമൂഹ കല്പിത നീളംഉടുപ്പിനു കുറഞ്ഞാൽ,മുടിയൊന്നഴിച്ചിട്ടാൽ,പെണ്ണിന് മാത്രമായ്കൽപ്പിക്കപ്പെട്ടഅസമയങ്ങളിൽഉണർന്നിരുന്നാൽവിധിക്കപ്പെടുംഅവളൊരുതെറ്റ്കാരിയെന്ന്ഒറ്റപ്പെട്ടൊരു പെണ്ണെങ്കിൽനിങ്ങൾക്കവളൊരുഅവസരമോനിങ്ങളവൾക്കൊരുസംരക്ഷണമോആകണ്ട പകരംവെറുതെ വിടുകതടസ്സമാകാതിരിക്കുകഅവളുടെ വഴികളിൽഅവളുടെ ജീവിതംഅവളുടെ മാത്രം

kavitha
പതിയോട് ചിലത് (കവിത: മഞ്ജുള ശിവദാസ്)

പതിയോട് ചിലത് (കവിത: മഞ്ജുള ശിവദാസ്)

അഴലിരുള്‍ തുരക്കാന്‍ പ്രകാശമായ്നീയെന്റെയരികത്തുതന്നെ നില്‍ക്കേണം.അകമുറിവുണക്കുന്നൊരൗഷധംപോലെന്റെയകതാരിലൊട്ടി നില്‍ക്കേണം. പ്രകീര്‍ത്തിച്ചു ഗീതികള്‍ പാടിയില്ലെങ്കിലും, അറിയേണമെന്നിലെസ്‌നേഹം.അകലമറിയാത്തൊരീ ജന്മയാത്രക്കന്ത്യനിമിഷംവരെ കൂടെവേണം. എന്നിലുരുവാകുന്ന മൗനത്തിനര്‍ത്ഥംഗ്രഹിക്കുവാനറിയുന്നവന്‍ നീ.അരികത്തണഞ്ഞില്ലയെങ്കിലെന്തെപ്പൊഴും അകതാരിലുണ്ട് നീമാത്രം. അകലങ്ങള്‍ഭേദിച്ചനുസ്യൂതമെന്നിലേക്കൊഴുകിയെത്തുന്നനിന്‍സ്‌നേഹം,ഈ സ്‌നേഹതീരത്തിനപ്പുറത്തൊരുലോകമറിയുവാനില്ലാശതെല്ലും. സ്വാര്‍ത്ഥസ്‌നേഹത്താല്‍ തളച്ചില്ല നീയെന്റെ ബന്ധിച്ച ചിറകുകളഴിച്ചുവിട്ടു.വിശ്വാസദൃഢതയാലേകിടും സ്വാതന്ത്ര്യമൊരുപോറലേല്‍ക്കാതെ കാത്തിടാംഞാന്‍. പകരമായ് നല്‍കുവാനില്ലെന്നിലീപതിരില്ലാ സ്‌നേഹമല്ലാതെയൊന്നും.പതിവുപോലതു മാത്രമേകിടാമെന്നിലെപകലസ്തമിച്ചിടും നാള്‍വരേയ്ക്കും