Category: Local News

Kerala
കോഴിക്കോട് പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുവ്വക്കാട് ശിവക്ഷേത്രത്തിനടുത്ത് (വി.പി മുക്ക്) പുത്തൻപുരയിൽ താഴെ കുനിയിൽ ദാസന്‍റെ മകൾ ദിനയ ദാസ് ആണു മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിയ്ക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.

Local News
മൊബൈൽ വാങ്ങിക്കൊടുത്തില്ല; അമ്മാവനെ വെട്ടിക്കൊന്നു; സഹോദരീപുത്രൻ അറസ്റ്റില്‍

മൊബൈൽ വാങ്ങിക്കൊടുത്തില്ല; അമ്മാവനെ വെട്ടിക്കൊന്നു; സഹോദരീപുത്രൻ അറസ്റ്റില്‍

ഇടുക്കി: മൊബൈൽഫോൺ വാങ്ങി നൽകാത്തതിനു അമ്മാവനെ കൊന്ന കേസിൽ സഹോദരീപുത്രൻ പൊലീസ് പിടിയിൽ. ഇടുക്കി മറയൂരിൽ പി.ലക്ഷ്മണനെ കൊന്ന കേസിൽ അരുണാണ് അറസ്റ്റിലായത്. തമിഴ്നാട് പൊലീസിലെ റിട്ട.എസ്.ഐ ആയിരുന്നു ലക്ഷ്മണന്‍. സ്വന്തം വീടിനു മുന്നിലിട്ടാണ് ലക്ഷ്മണനെ അരുൺ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അരുൺ അമ്മാവൻ ലക്ഷ്മണനുമായി

Local News
ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു

ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു

ഒറ്റപ്പാലം: ഗ്രൈൻഡറിൽ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്‍റെ ഷാൾ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. മീറ്റ്ന വിജയമന്ദിരത്തിൽ രജിത (40) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഭർത്താവ് വിജയരാഘവൻ മീറ്റ്നയിൽ നടത്തുന്ന ഹോട്ടലിൽ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം. രജിതയുടെ കഴുത്തിലുണ്ടായിരുന്ന ഷാൾ, പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്രൈൻഡറിലെ ചിരവയിൽ കുരുങ്ങുകയായിരുന്നു. സംഭവസമയത്തു

Kerala
“അമ്മമ്മയും അമ്മയും പോയി, ഞാനും പോകുന്നു”, 7500രൂപ മകന് ഗൂഗിൾപേ ചെയ്ത് സൂര്യപ്രകാശും ആത്മഹത്യ ചെയ്തു

“അമ്മമ്മയും അമ്മയും പോയി, ഞാനും പോകുന്നു”, 7500രൂപ മകന് ഗൂഗിൾപേ ചെയ്ത് സൂര്യപ്രകാശും ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട് : ആവിക്കരയിലെ വീട്ടിൽ മൂന്നുപേർ മരിച്ചുവെന്ന വിവരമറിഞ്ഞാണ് വെള്ളിയാഴ്ച കാഞ്ഞങ്ങാട് ഉണർന്നത്. കേട്ടപാതി കേൾക്കാത്തപാതി ആളുകൾ അവിടേക്കോടി. നാടറിയുന്ന, നാട്ടുകാർക്കെല്ലാം സുപരിചിതനായ കാഞ്ഞങ്ങാട്ടെ സയിന്റിഫിക് വാച്ച് വർക്‌സ് ഉടമ സൂര്യപ്രകാശാണ് മരിച്ചവരിലൊരാൾ എന്നറിഞ്ഞതോടെ മറ്റിടങ്ങളിൽനിന്നുള്ള ആളുകളുമെത്തി. സൂര്യപ്രകാശിന്റെ അമ്മ മുൻ അധ്യാപിക ലീലയും ഭാര്യ ഗീതയുമാണ് മരിച്ച

Entertainment
അമ്മുവിന്‍റെ ജീവിതയാത്രയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ; ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23ന് തീയേറ്ററുകളിൽ

അമ്മുവിന്‍റെ ജീവിതയാത്രയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ; ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23ന് തീയേറ്ററുകളിൽ

മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം തരണം ചെയ്യുന്നു. തുടർന്ന് ബസിനുള്ളിൽ കയറി യാത്ര തുടരുന്ന ഇവർ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. മാധവനെന്ന

Kerala
പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചട‌യമംഗലത്താണ് സംഭവം. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ചടയമംഗലം കലയം സ്വദേശി ചൈത്രം വീട്ടിൽ ബിനു (41) ആണ് മരിച്ചത്. വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നു

Local News
ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു; ഗവിയിൽനിന്ന് ഐസ്ക്രീം കഴിച്ചിരുന്നെന്ന്‍, കുടുംബം

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു; ഗവിയിൽനിന്ന് ഐസ്ക്രീം കഴിച്ചിരുന്നെന്ന്‍, കുടുംബം

വണ്ടിപ്പെരിയാർ: ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടുത്ത ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ആര്യയെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ നൽകിയ ശേഷം വീട്ടിലേക്കു വിട്ടു.

Kerala
കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി

കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി

തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെൻറ്  ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. രാവിലെ ആറു മണിക്ക് ശേഷമായിരുന്നു കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. 

Kannur
കണ്ണൂരില്‍ കടുവ കമ്പിവേലിയില്‍ കുടുങ്ങി

കണ്ണൂരില്‍ കടുവ കമ്പിവേലിയില്‍ കുടുങ്ങി

കണ്ണൂര്‍: കൊട്ടിയൂരില്‍ കടുവ കമ്പിവേലിയില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്. ഉടന്‍ വനവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കടുവ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചിട്ടുണ്ട്.

Kerala
ആളൊഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍; മൂന്ന് ദിവസത്തോളം പഴക്കം

ആളൊഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍; മൂന്ന് ദിവസത്തോളം പഴക്കം

ചാത്തന്നൂര്‍: ഉളിയനാട് ജങ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയനാട് വേടര്‍ കോളനിയിലെ യുവാവിന്റേതാണ് മൃതദേഹം. ചൊവ്വാഴ്ച രാവിലെ ഈ ഭാഗത്തേക്ക് എത്തിയ സമീപവാസിയാണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതശരീരം കമഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ്.

Translate »