സിപിഎം നേതാവ് ബസുദേബ്‌ ആചാര്യ അന്തരിച്ചു


കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ ബസുദേബ്‌
ആചാര്യ അന്തരിച്ചു.81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. പതിനഞ്ചാം ലോകസഭയില്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചു. 1980ല്‍ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ഒന്‍പത്
തവണ എംപിയായി.

1942 ജൂണ്‍ 11ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയില്‍ ആണ് ബസുദേബ് ആചാര്യയുടെ ജനനം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയപ്രവേശം. 1981ല്‍ സിപിഎം പുരുലിയ ജില്ലാ കമ്മിറ്റി അംഗമായും 1985 മുതല്‍ സിപിഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു.


Read Previous

അപ്രതീക്ഷിത തിരിച്ചുവരവുമായി ഡേവിഡ് കാമറൂണ്‍; ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രി; ജെയിംസ് ക്ലെവര്‍ലി ആഭ്യന്തര മന്ത്രി

Read Next

നടപടിക്രമങ്ങളില്‍ വീഴ്ച, പക്ഷേ അഴിമതിക്കു തെളിവില്ല’; ലോകായുക്ത വിധി വിശദാംശങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular