ഇസ്രയേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം, അല്‍ അറൂരിയുടെയും വിസം അല്‍ തവീലിന്റെയും ചോരയ്ക്കുള്ള തിരിച്ചടിയെന്ന് ഹിസ്ബുള്ള


ഗാസ: വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം. ഇസ്രയേലിന്റെ വ്യോമ നിരീക്ഷണ ഹെഡ്ക്വാട്ടേഴ്സിന് നേരെ യാണ് ആക്രമണമുണ്ടായത്. കൂടുതല്‍ വിവിരങ്ങള്‍ അറിവായിട്ടില്ല.

ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയ ഒക്ടോബര്‍ ഏഴിന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഇത്തരമൊരു ആക്രമണമുണ്ടായത്. സാലിഹ് അല്‍ അറൂരിയുടെയും വിസം അല്‍ തവീലിന്റെയും ചോരയ്ക്കുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഹിസ്ബുള്ള അറിയിച്ചു.

ആക്രമണ ഭീതി മൂലം വടക്കന്‍ ഇസ്രയേലില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോവുകയാ ണെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രായേലിലെത്തി. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലെത്തിയിട്ടുണ്ട്.


Read Previous

പ്രതിദിനം 45,000 ബാരല്‍ എണ്ണ: ഇന്ത്യയില്‍ പുതിയ ക്രൂഡ് ഓയില്‍ നിക്ഷേപം കണ്ടെത്തി; ഊര്‍ജ്ജ മേഖലയില്‍ സുപ്രധാന ചുവടുവെപ്പ്

Read Next

ലോക ടൂറിസം ഭൂപടത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യയുടെ പവിഴ ദ്വീപ്, ഇന്ത്യ- മാലിദ്വീപ് തര്‍ക്കം നേട്ടമാകുന്നത് ലക്ഷദ്വീപിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular