റഫായില്‍ ഇസ്രായേല്‍ സേനയുടെ കൂട്ടക്കുരുതി: 20 ലേറെ പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്


ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍ സേന. വ്യാഴാഴ്ച പട്ടണങ്ങളിലും അഭയാർത്ഥി ക്യാമ്പുകളിലും ശക്തമായ ബോംബ് വർഷമാണ് ഇസ്രായേല്‍ നടത്തിയത്. റഫാ മേഖലയില്‍ മാത്രം 20 ലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ദക്ഷിണ ഗാസയിലെ റഫായിലെ കുവൈത്തി ആശുപത്രിക്ക് സമീപം നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.

മേഖലയില്‍ ഇരു വിഭാഗവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. കര, വ്യോമ മാര്‍ഗങ്ങള്‍ വഴി ഇസ്രയേല്‍ കനത്ത ആക്രമണമാണ് ജനവാസ മേഖലയ്ക്ക് അടക്കം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 2000 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഗാസയിലെ 80 ശതമാനം പേരും പലായനം ചെയ്തുകഴിഞ്ഞതായി യുഎന്‍ അറിയിച്ചു. റഫാ നഗരത്തിലെ താത്കാലിക അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇതില്‍ അധികം പേരും തങ്ങുന്നത്. ഈ ക്യാമ്പുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ സേന ഇപ്പോള്‍ അക്രമം ശക്തമാക്കിയിരിക്കുന്നത്. സംഘർഷം രൂക്ഷമായതിന് പിന്നാലെ റഫാ അതിര്‍ത്തിക്ക് സമീപം ഒരു ലക്ഷത്തിന് അടുപ്പിച്ച് ഗാസ നിവാസികളാണ് എത്തിയിരിക്കുന്നത്.

സെൻട്രൽ ​ഗാസയിലെ അൽ – മ​ഗാസി അഭയാർത്ഥി ക്യാമ്പിന് നേരെ തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 7 ന് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. ജനവാസ കേന്ദ്രങ്ങളിലാണ് ഹമാസ് അക്രമികള്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും ജനങ്ങള്‍ക്ക് അപകടമുണ്ടാക്കാത്ത വിധത്തിലുള്ള നടപടികളാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നുമാണ് ഇസ്രായേല്‍ അവകാശ വാദം.

ഇസ്രായേല്‍ – ഹമാസ് യുദ്ധം ഇതിനകം 20,000 ഫലസ്തീനികളുടെ കൊലപാതകത്തിന് ഇരയാക്കുകയും 2.3 ദശലക്ഷം ജനസംഖ്യയുടെ 85% ആളുകളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വടക്കൻ ഗാസയുടെ ഭൂരിഭാഗവും യുദ്ധത്തില്‍ തകർന്നു. ആഴ്‌ചകളോളം മേഖലയില്‍ ജനവാസം ഇല്ലാതാകുകയും മറ്റ് പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്തു. ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുന്നതിനാൽ തെക്കൻ മേഖലയിലും സമാനമായ സാഹചര്യം ഉണ്ടാകുമെന്ന് പലരും ഭയപ്പെടുന്നു.

ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്ന ഹമാസിനെ പൂർണ്ണായി തകർക്കുമെന്നും ഒക്‌ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ നടത്തിയ ആക്രമണത്തില്‍ പിടികൂടിയ ബന്ദികളെ തിരികെ എത്തിക്കുമെന്നുമാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്. വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങളെ ഇസ്രായേൽ ഉദ്യോഗസ്ഥർ പൂർണ്ണമായും തള്ളിക്കളയുകയും ഇത് ഹമാസിന്റെ വിജയത്തിന് തുല്യമാണെന്നും ഇസ്രായേല്‍ പറയുന്നു.


Read Previous

6,200 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ന്യായ് യാത്ര: റൂട്ട് നിര്‍ണയിക്കാന്‍ യോഗം വിളിച്ച് കോണ്‍ഗ്രസ്, 14 സംസ്ഥാന പ്രസിഡന്റുമാരുടെയും കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാക്കളുടെയും യോഗം ജനുവരി 4 ന് നടക്കും.

Read Next

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണം; ആവശ്യമുന്നയിച്ച് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular