പ്രധാനമന്ത്രിയാക്കാത്തത് നന്നായി; സുധാകരാ മരുന്ന് കഴിക്കൂ; മറുപടിയുമായി ഇപി ജയരാജന്‍


തിരുവനന്തപുരം: താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന കെപിസിസി പ്രസിഡ ന്റ് കെ സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അസംബന്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. തനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ലെന്നും ബിജെപിയില്‍ ചേരാന്‍ അമിത്ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത് സുധാകരനാണെന്നും ജയരാജന്‍ പറഞ്ഞു. സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു.

കെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ എത്ര തവണശ്രമം നടത്തിയെന്നും ജയരാജന്‍ ചോദിച്ചു. ബിജെപിയിലേക്ക് പോകാനായി ഇവിടെ നിന്ന് വണ്ടി കയറി ചെന്നൈയിലെത്തിയതാണ്. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നൈ യിലുള്ള കോണ്‍ഗ്രസ് നേതാക്കളെ കൊണ്ട് ഇടപെടുവിച്ച് തിരിച്ചയക്കുകയായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിനകത്ത് സുധാകരനും മറ്റുചിലരും ചേര്‍ന്ന് രൂപീകരിച്ച് ബിജെപിയുമായി ചേര്‍ന്നുപോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സുധാകരന് നിഷേധിക്കാന്‍ സാധിക്കില്ലെന്ന് ജയരാജന്‍ പറഞ്ഞു.

അനില്‍ ആന്റണി പോയതുപോലെ ബിജെപിയിലേക്ക് പോകാനാണ് സുധാകരന്‍ ശ്രമിച്ചതെന്ന് ജയരാജന്‍ പറഞ്ഞു. ചെന്നൈയിലെ ബിജെപി നേതാവ് രാജയാണ് തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചതെന്ന് കെ സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ കണ്ണൂരിലെ ബിജെപി നേതാക്കള്‍ ഏര്‍പ്പാടുകള്‍ ഒരുക്കിയിരുന്നെന്ന് സുധാകരന്‍ തന്നെയാണ് പറഞ്ഞത്.

താന്‍ ആര്‍എസ്എസിനോട് പോരാടി വന്ന നേതവാണ്. ബിജെപി തന്നെ പല തവണ വധിക്കാന്‍ ശ്രമിച്ചതാണെന്നും ജയരാജന്‍ പറഞ്ഞു. നിങ്ങളെ പോലെ വൃത്തികെട്ട രാഷ്ട്രീയമല്ല തന്റെത്. രാജ്യത്തിന് വേണ്ടി പോരാടുന്ന രാഷ്ട്രീയമാണെന്നും ആ പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു

അസംബന്ധങ്ങളും അടിസ്ഥാനരഹിതവും വായില്‍ തോന്നുന്നത് വിളിച്ചുപറയുകയും ഒക്കെ ചെയ്യുന്ന നിലയിലേക്ക് രാഷ്ട്രീയം മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള തെറ്റായ നിലപാടുകള്‍ സ്വീകരിക്കുന്നവരെ മാധ്യമപ്രവര്‍ത്തകര്‍ അവഗണിക്കണം. ടിവി ചാനലില്‍ പ്രത്യക്ഷപ്പെടാനുള്ള വ്യഗ്രത കൊണ്ട് പലതരത്തിലുള്ള പ്രവണതകളും വളര്‍ന്നുവരികയാണെന്നും സുധാകരന്‍ പറഞ്ഞു. ഇന്നലെ സുധാകരന്‍ മരുന്ന് കുടിച്ചി ട്ടുണ്ടാകില്ല. അതാവും ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്.

എന്തുംപറയുന്നവര്‍ക്ക് എന്താപറഞ്ഞുകൂടാത്തത്. പ്രധാനമന്ത്രി പദമെന്ന് പറയാത്തത് നന്നായെന്നും ജയരാജന്‍ പറഞ്ഞു. സുധാകരാ മരുന്ന് കഴിക്കൂ, ഓര്‍മ ശക്തി വീണ്ടെ ടുക്കൂ, നല്ല മനുഷ്യാനാകൂ എന്നുമാത്രമേ പറയാനുള്ളു. സുധാകരന് വക്കീല്‍ നോട്ടീസ് അയക്കുമെന്നും ഇത്തരത്തിലുളള നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഇനിയുണ്ടാവ രുതെന്നും ജയരാജന്‍ പറഞ്ഞു


Read Previous

ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക്; കൈകോര്‍ത്ത് നാസയും നോക്കിയയും

Read Next

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച; ഗവര്‍ണര്‍ പദവി വാഗ്ദാനം; ആരോപണവുമായി കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular