#Chalakkudy Constituency Polls ലോക്‌സഭ തെരഞ്ഞെടുപ്പ്: ചതുഷ്‌ക്കോണ മത്സരം നടക്കുന്ന ചാലക്കുടിയിൽ ഇടതുവലതു പോരാട്ടം ശക്തം


എറണാകുളം: വലതുസ്വഭാവമുള്ളതും എന്നാൽ ഇടത്തോട്ട് ചായാൻ മടിയില്ലാത്തതു മായ ചാലക്കുടി മണ്ഡലത്തിൽ ഇത്തവണ അടിയൊഴുക്കുകളാണ് ഫലം നിർണയി ക്കുക. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോൾ പ്രവചനം അസാധ്യമാക്കുന്ന രീതിയിലേക്കാണ് തെരഞ്ഞെടുപ്പിൻ്റെ ചിത്രം മാറിയി രിക്കുന്നത്. വലതു സ്വഭാവമുള്ള മണ്ഡലത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിലൂടെ അട്ടിമറി വിജയമാണ് ഇടതുമുന്നണി പ്രതിക്ഷിക്കുന്നത്.

അതേ സമയം സിറ്റിങ് എം പിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ബെന്നി ബെഹാൻ മണ്ഡലം നിലനിർത്തുമെന്നാണ് കോൺഗ്രസിൻ്റെ ആത്മവിശ്വാസം. ആദ്യം മുകുന്ദപു രവും, പിന്നീട് മണ്ഡല പുനർനിർണയത്തോടെ ചാലക്കുടിയായ മണ്ഡലത്തിൽ നടന്ന മൂന്ന് തെരെഞ്ഞെടുപ്പിൽ രണ്ടുതവണ യുഡിഎഫും ഒരു തവണ ഇടതുമുന്നണിയു മായിരുന്നു ജയിച്ചുകയറിയത്. 2014ൽ നടൻ ഇന്നസെൻ്റിലൂടെ ഇടതുമുന്നണി വിജയിച്ച ചാലക്കുടി 2019 ൽ ബെന്നി ബെഹനാൻ തിരിച്ച് പിടിക്കുകയായിരുന്നു.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇല്ലാത്ത നിരവധി ഘടകങ്ങൾ ഇത്തവണ മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഇടയുണ്ട്. അതിലൊന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിലപാടാണ്. മലങ്കര സഭ തർക്കത്തിൽ തങ്ങളെ സഹായിച്ചത് പിണറായി സർക്കാർ ആണെന്നും, ഇടതുമുന്നിക്ക് വോട്ട് ചെയ്യണമെന്നും സഭ നേതൃത്വം പരസ്യമായി ആഹ്വാനം ചെയ്‌തിരുന്നു.

യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ യാക്കോബായ സഭാവിശ്വാസിയാണെ ങ്കിലും തങ്ങളുടെ വോട്ട് ഇടത് മുന്നണിക്കാണെന്ന സഭയുടെ പ്രഖ്യാപനം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്ക് ഉള്ളത്. മണ്ഡലത്തിൽ ശക്തമായ പ്രചാരണവുമായി മത്സര രംഗത്തുള്ള ട്വൻ്റി ട്വൻ്റി സ്ഥാനാർഥി ചാർളി പോൾ നേടുന്ന വോട്ടുകളും മുന്നണികളുടെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പ്രധാന ഘടകമായിമാറും.

ട്വൻ്റി ട്വൻ്റിയുടെ വോട്ടുകൾ കോൺഗ്രസിനെ ബാധിക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. മണ്ഡലത്തിലെ അടിയൊഴുക്കുകളും സ്ഥാനാർഥിയുടെ പ്രതിച്ഛാ യയും തങ്ങൾക്ക് അനുകൂലമായ തെരെഞ്ഞെടുപ്പ് ഫലം സൃഷ്‌ടിക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. എന്നാൽ ഇതിനെയെല്ലാം കവച്ചുവെക്കാൻ കഴിയുന്ന സ്വാധീനം കോൺഗ്രസിനും യുഡിഎഫിനും ഉണ്ടെന്നാണ് വലതുപക്ഷത്തിൻ്റെ കണക്കുകൂട്ടൽ.

തൃശൂർ ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ നാല് നിയമസഭ മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന ചാലക്കുടിയിൽ ഇടതുവലതു മുന്നണികൾ തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും മണ്ഡലത്തിൽ എൻഡിഎ , ട്വൻ്റി ട്വൻ്റി ഉൾപ്പെടെ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്. വിപുലമായ പ്രചാരണവുമായി മത്സര രംഗത്തുള്ള ട്വൻ്റി ട്വൻറിയുടെ സാന്നിധ്യം തിരിച്ചടിയാകുമോയെന്ന ആശങ്ക യുഡിഎഫ് ക്യാബിലുമുണ്ട്. ട്വൻ്റി ട്വൻ്റിക്ക് വേണ്ടി അഡ്വക്കറ്റ് ചാർളി പോളാണ് മത്സര രംഗത്തുള്ളത്.

മദ്യവിരുദ്ധ സമിതിയുടെ പ്രവർത്തകനായിരുന്ന ചാർളി പോൾ, എറണാകുളം അങ്കമാലി അതിരൂപതയുടെ പാസ്‌റ്ററൽ കൗൺസിൽ മുൻ സെക്രട്ടറി കൂടിയായിരുന്നു. സിറോ മലബാർ സഭയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ,സഭയുമായി അടുത്ത ബന്ധമുള്ള സ്ഥാനാർഥിയെ നിർത്തി പരമാവധി വോട്ടുകൾ സമാഹരിക്കുകയാണ് ട്വൻ്റി ട്വൻ്റിയുടെ ലക്ഷ്യം. പെരുമ്പാവൂർ, കുന്നത്ത് നാട് നിയമസഭ മണ്ഡലങ്ങളിൽ സ്വാധീനമുള്ള ട്വൻ്റി ട്വൻ്റി പരമാവധി വോട്ടുകൾ നേടി തങ്ങളുടെ ശക്തി തെളിയിക്കാൻ വേണ്ടി കൂടിയാണ് മത്സരിക്കുന്നത്. അവരുടെ വലിയ വിമർശകൻ കൂടിയായ ബെന്നി ബെഹനാനെ പാഠം പഠിപ്പിക്കുകയെന്ന താത്‌പര്യവും ട്വൻ്റി ട്വൻ്റിക്ക് ഉണ്ട്.

തെരെഞ്ഞെടുപ്പിൽ വീറും വാശിയും ഏറിയതോടെ കോൺഗ്രസ് പ്രവർത്തകരും ട്വൻ്റി ട്വൻ്റി പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയും ഇതേ തുടർന്ന് കേസുകളും റജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. എൻഡിഎ മുന്നണിയുടെ സ്ഥാനാർഥിയായി ബി ഡി ജെ എസിലെ കെ എ ഉണ്ണികൃഷ്‌ണനാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ ബിജെപി യിലെ എ എൻ രാധാകൃഷ്‌ണൻ നേടിയ ഒന്നര ലക്ഷത്തിലധികം വോട്ട് ബി ഡി ജെ എസ് സ്ഥാനാർഥിക്ക് നിലനിർത്താൻ കഴിയുമോയെന്നത് പ്രസക്തമാണ്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ കെ. കരുണാകരൻ്റെ മകൾ പത്മജയുടെ ബിജെപി പ്രവേശനം ഏറ്റവും കൂടുതൽ ചർച്ചയായ മണ്ഡലം കൂടിയാണ് ചാലക്കുടി. തൃശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെയാണ് പുതിയ ലോകസഭ മണ്ഡലം രൂപീകൃതമായത്. തൃശൂർ ജില്ലയിലെ കയ്‌പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നി മൂന്ന് നിയമസഭ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി,പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭ മണ്ഡലം.

2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ മണ്ഡലത്തിന് രൂപം നൽകിയത്. പഴയ മുകുന്ദപുരം മണ്ഡലമാണ് ചാലക്കുടി മണ്ഡലമായത്. പനമ്പിള്ളി ഗോവിന്ദ മേനോനും ഇ ബാലാനന്ദനും കെ കരുണാകരനു മൊക്കെ മത്സരിച്ച മണ്ഡലം കൂടിയായിരുന്നു മുകുന്ദപുരം. പി സി ചാക്കോയും എ സി ജോസും സാവിത്രി ലക്ഷ്‌മണനും ഇവിടെ നിന്ന് എംപിമാരായി.

ലോനപ്പൻ നമ്പാടൻ ആയിരുന്നു മുകുന്ദപുരത്തെ അവസാന എംപി. 2009 ലെ പൊതു തെരഞ്ഞെടുപ്പിലാണ് ചാലക്കുടി മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കെ പി ധനപാലനാണ് അന്ന് വിജയിച്ചത്. 2014-ൽ സുപ്രസിദ്ധ മലയാള ചലച്ചിത്ര നടനും ഇടതുസ്വതന്ത്രനുമായിരുന്ന ഇന്നസെന്‍റായിരുന്നു വിജയി.

2019 ലെ തെരെഞ്ഞെടുപ്പിൽ ബെന്നി ബെഹനാനിലൂടെയായിരുന്നു കോൺഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചത്. യുഡിഎഫ് 47.8 ശതമാനം വോട്ടും, ഇടത് മുന്നണി സ്ഥാനാർ ഥി 34.45 ശതമാനവും, ബിജെപി 15.56 ശതമാനം വോട്ടുമായിരുന്നു ചാലക്കുടി മണ്ഡലത്തിൽ കഴിഞ്ഞ തവണ നേടിയത്.

ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പേര്, പാർട്ടി, ചിഹ്നം

ബെന്നി ബഹനാൻ- ഇന്ത്യൻ നാഷണൽ കോൺഗ്രസ്- കൈപ്പത്തി
പ്രൊഫ. സി രവീന്ദ്രനാഥ്- കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്‌റ്റ്)- ചുറ്റിക അരിവാൾ നക്ഷത്രം
റോസിലിൻ ചാക്കോ- ബഹുജൻ സമാജ് പാർട്ടി- ആന
കെ.എ ഉണ്ണികൃഷ്‌ണൻ- ഭാരത് ധർമ്മജന സേന- കുടം
അഡ്വ. ചാർലി പോൾ- ട്വന്‍റി 20 പാർട്ടി- ഓട്ടോറിക്ഷ
ഡോ. എം. പ്രദീപൻ- സോഷ്യലിസ്

റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്‌റ്റ്)- ബാറ്ററി ടോർച്ച്
അരുൺ എടത്താടൻ- സ്വതന്ത്രൻ – ഗ്യാസ് സിലിണ്ടർ
ടി.എസ് ചന്ദ്രൻ- സ്വതന്ത്രൻ- ലക്കോട്ട്
ജോൺസൺ കെ സി- സ്വതന്ത്രൻ- അലമാര
ബോസ്കോ കളമശേരി- സ്വതന്ത്രൻ- ക്യാമറ
സുബ്രൻ കെ ആർ- സ്വതന്ത്രൻ- കളർ ട്രേയും ബ്രഷും


Read Previous

#Name Changed In Voter List വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയപ്പോൾ വോട്ടർ പട്ടികയിൽ പേര് മാറി; പരാതി നല്‍കി പ്രവാസി വനിത

Read Next

#Udf Wave Across State VD Satheesan തൃശൂര്‍ പൂരം അട്ടിമറിച്ചത് ബിജെപിയെ സഹായിക്കാനെന്ന് വിഡി സതീശന്‍; എല്‍ഡിഎഫ് ജയിക്കുന്ന ഒരു സീറ്റ് പറയാൻ വെല്ലുവിളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular