മെസ്സിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍: ഇടം കാലിനാൽ പന്തിനെ മയക്കി, ശൃംഗാരാന്ത്യത്തിൽ മൃദുവായി വലയിലേക്കു തഴുകിയയ്ക്കുന്ന ഇതിഹാസം.


എഴുതിത്തുടങ്ങിയ സമയം മുതൽ പലതവണ കേട്ടുപരിചയിച്ച ചില ചോദ്യങ്ങളുണ്ട്.എന്തു കൊ ണ്ടാണ് റൊണാൾഡോയേക്കാൾ കൂടുതൽ മെസ്സിയെപ്പറ്റി എഴുതുന്നത് അല്ലെങ്കിൽ മോഹൻലാലി നെക്കുറിച്ചെഴുതുന്നത്ര എന്തുകൊണ്ടാണ് മമ്മൂട്ടിയെക്കുറിച്ച് എഴുതാത്തത് എന്നൊക്കെ .വ്യക്തിപര മായ ഇഷ്ടങ്ങളെന്ന് പറഞ്ഞൊഴിയുമ്പോഴും അതത്ര ലാഘവത്തോടെ ഉത്തരം കൊടുക്കാവുന്ന ചോ ദ്യമല്ലെന്ന ബോധ്യമുണ്ട്. അടിസ്ഥാനപരമായി ചിന്തിക്കുമ്പോൾ

ഞാനനുസ്യൂതമെഴുതുന്ന,എനിക്കത്രമേൽ പ്രിയപ്പെട്ടവർക്ക് മറ്റുള്ളവരിൽ നിന്ന് അവരെ വ്യത്യസ്ത മാക്കുന്ന ഒരു ഫീച്ചറുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.മറ്റുള്ള ഏത് പെർഫോർമറെയും-അല്ലെങ്കി ലെന്തിന്, ഏത് മനുഷ്യനെത്തന്നെയും-സംബന്ധിച്ച് അവർക്കുള്ളിലും,പുറമേക്കും നിലനിന്നു കാണു ന്ന ഒരു റെഗുലർ ബാലൻസുണ്ട്;യാന്ത്രികമെന്നു തന്നെ തോന്നിപ്പിക്കുന്ന ഒരു സ്ഥിരത. അത് പരിധി കളില്ലാത്ത ഒരു അത്ഭുതങ്ങൾക്കും അവസരം നൽകുന്നില്ലെന്നതാണ് വസ്തുത.

ഏറെക്കുറെ മനുഷ്യവംശത്തിന്റെത്തന്നെ അടിസ്ഥാനപരമായ സ്വഭാവമാണ് ഈ കോസ്മിക് സ്റ്റെ ബിളിറ്റി. അവിടെയാണ് എന്റെ ലിയോയും, ലാലും എനിക്ക് വ്യത്യസ്തരാകുന്നത്. അവരെയും, അവർക്കു ചുറ്റുമുള്ളതിനെയും നിരന്തരം അസ്ഥിരപ്പെടുത്തുന്ന സമാനതകളില്ലാത്ത സ്വാഭാവികത അവരിൽ ദൃശ്യമാണ്.താന്താങ്ങളുടെ മേഖലകളിൽ സമാന്തരമായ ലോകം തീർക്കുന്നവരാണവർ. മറ്റൊരർത്ഥത്തിൽ സോക്കറിലെയും, സിനിമയിലെയും റൂമിമാർ..

ലയണൽ മെസ്സിയുടെ കരിയറിനെ നിർവ്വചിക്കാൻ, അതിനെ വിശദീകരിക്കാൻ അതിനെ അലങ്കരിക്കുന്ന എണ്ണമറ്റ ഗോളുകളും,കളിനിമിഷങ്ങളും മാത്രം മതി.പക്ഷേ അതെന്തായി രുന്നെന്ന് കൃത്യ മായി മനസ്സിലാക്കാൻ പെപ് ഗ്വാഡിയോള അയാളെക്കുറിച്ച് ഒരിക്കൽ പറയുന്നത് കേള്‍ക്കണം.

“ട്രെയിനിംഗ് സമയത്തുപോലും ലിയോയെയും, പന്തിനെയും വേർപിരിക്കാൻ പ്രയാസമാണ്” .കാര്യം ഇത്രയേ ഉള്ളൂ. ഇത് ട്രെയിനിംഗാണ്. ഒരു പ്രൊഫഷണൽ ഫുട്ബോളറെ സംബന്ധിച്ചിടത്തോ ളം അയാളുടെ ഒരു സാധാരണദിനം.മെസ്സിയെക്കുറിച്ച്, അയാളുടെ ബ്രീഡ് ഓഫ് സോക്കറിനെക്കു റിച്ച് പറയാനിരിക്കുമ്പോഴൊക്കെയും ഈയൊരു പോയന്റ് ഓർക്കുന്നത് നല്ലതാണ്.

അസാധ്യമായത്,അസാധ്യമായ അളവിൽ സാധാരണപ്രവൃത്തിയാക്കുന്നത് അയാൾക്ക് അത്രമേൽ അനായാസകരമാണ്.മറ്റുപല ഫുട്ബോളർമാർക്കും അവരുടെ കരിയറിലെത്തന്നെ ഏറ്റവും തിളക്ക മാർന്നതായേക്കുന്ന എണ്ണമറ്റ ‘പീസ് ഓഫ് പ്ലേ’കൾ ലിയോയുടെ കരിയറിലുണ്ട്.പക്ഷേ അയാളെ സംബന്ധിച്ചിടത്തോളം കളിക്കളത്തിലെ ‘മറ്റൊരു നിമിഷം’ മാത്രമാണ്.ആ വ്യത്യാസം തന്നെയാണ് അയാളെ മറ്റുള്ള കളിക്കാരിൽ നിന്നും വേർതിരിച്ചു നിർത്തുന്നതും.

വന്യതയുടെയും,അതുൽപ്പാദിപ്പിക്കുന്ന മൃഗീയമായ ഊർജ്ജപ്രസരണത്തിന്റെയും അഭാവമാണ് മെസ്സിയുടെ കളിയിൽ പ്രകടമാകുന്ന എനിക്കേറ്റവും പ്രിയപ്പെട്ട ഘടകം. ഒരു ട്രേസർ ബുള്ളറ്റ് ഷോട്ടോ,അല്ലെങ്കിൽ ഒരു എയർചാലഞ്ച് ഗോളോ മെസ്സിയിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്നേയില്ല. അയാളെ സംബന്ധിച്ചിടത്തോളം കാൽക്കീഴിലുള്ള പന്തിനോട് കിസ്സ പറഞ്ഞ്, അതിനെ അങ്ങേയറ്റം പ്രണയിച്ച്, ചുണ്ട് ചുണ്ടിൽ കൊരുക്കുന്നതുപോലെ ആ ഇടംകാലിനാൽ പന്തിനെ മയക്കി ,ശൃംഗാരാ ന്ത്യത്തിൽ മൃദുവായി വലയിലേക്കു തഴുകിയയ്ക്കുന്നതാണ് ഫുട്ബോൾ.

കൊടുങ്കാറ്റിനവിടെ സ്ഥാനമില്ല.ഒരീറൻകാറ്റാണ് മെസ്സിയുടെ മൂവ്മെന്റുകളെ അനുസ്‌മരിപ്പിക്കു ന്നത് എന്നു തോന്നാറുണ്ട്.മെസ്സിയുടെ ഗോളുകൾ നിരീക്ഷിക്കുമ്പോൾ തോന്നിയിട്ടുള്ളത് പ്രധാന മായും മൂന്നു പാറ്റേണുകളിലായിട്ടാണ് സ്കോർ ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ്.ചിപ്,പ്രിസൈസ് ഡ്രൈവ് പിന്നെ ആ സിഗ്നേച്ചർ ശൈലിയിലുള്ള, പോസ്റ്റിന്റെ കോർണറിനെ ലക്ഷ്യം വെക്കുന്ന ലോ സ്ലോട്ടുകളും.പക്ഷേ അതിനപ്പുറം അയാൾ ആ കളിക്കു നൽകുന്ന ഒരു പൂർണ്ണതയുണ്ട്.അതാണ് അയാളുടെ കേളീശൈലിയുടെ അടിസ്ഥാനപ്രമാണം തന്നെ.

മെസ്സിയുടെ മൂവ്മെന്റ് പാറ്റേണുകളെ വിശകലനം ചെയ്യുമ്പോൾ അത്ഭുതകരമായ ഒരു വസ്തുത കാണാം.അയാൾക്ക് ഗോളിലേക്ക്/ഗോൾമുഖത്തേക്കുള്ള വഴി ഏറ്റവും ലഘുവായ ഒന്നാണ്. വിംഗുകളിലൂടെയുള്ള ആക്രമണങ്ങൾക്ക് തടയിടപ്പെടുമ്പോഴും അയാൾ നിസ്സഹായനായിപ്പോവാ തിരിക്കുന്നത് ഡിഫൻസിനു മുന്നിലൂടെത്തന്നെ അവരെ ഛിന്നഭിന്നമാക്കി പായാനുള്ള ശേഷിയും, ശരീരഭാരനിയന്ത്രണവും അതിനൊപ്പം തന്നെ ഏതു നിമിഷവും അസാധ്യമായൊരാംഗിളിൽ സഹകളിക്കാരന് ത്രൂപാസ് നൽകാനുള്ള കഴിവും അയാൾക്കുള്ളതു കൊണ്ടാണ്.സംശയമുണ്ടെങ്കിൽ 2014 ലോകകപ്പിൽ ബെൽജിയം ഡിഫൻസിനെ കീറി മുറിച്ചുകൊണ്ട് അയാൾ ഹിഗ്വയ്നു നൽകിയ പാസ് ഓർത്താൽ മതി.ഒരാംഗിളും അയാളെ സംബന്ധിച്ചിടത്തോളം അക്യുട്ടല്ലെന്നുള്ളതാണ് വാസ്തവം.

2015ൽ ഹോസെ മൊറീന്യോയുടെ ഒരഭിമുഖത്തിൽ,മെസ്സിക്കെതിരെ താൻ കൈക്കൊള്ളാറുള്ള ടാക്റ്റിക്സിനെപ്പറ്റി അയാൾ പറയുന്നുണ്ട്.”മെസ്സിക്കെതിരെ ടീമിനെ അണിനിരത്തേണ്ടി വന്നിട്ടുള്ള ഓരോ ഘട്ടത്തിലും ആ ടീമിനെ നേരിടേണ്ട വഴികളേക്കാൾ കൂടുതൽ സമയം ഞാൻ തലപുകഞ്ഞാ ലോചിച്ചിട്ടുള്ളത് മെസ്സിയെ എങ്ങനെ തളയ്ക്കാം എന്നുള്ളതിനെക്കുറിച്ചാണ്.പിന്നീടാണ് എനിക്കു മനസ്സിലായത് അതിന് ശ്രമിക്കുന്നതിനേക്കാളും നല്ലത് മെസ്സിയ്ക്ക് ഒരു ബുദ്ധിമുട്ടേറിയ മത്സരം സമ്മാനിക്കാൻ ശ്രമിക്കുന്നതാണെന്ന്.അതാണ് കുറച്ചു കൂടി സംതൃപ്തിദായകം,കാരണം അയാളെ പൂർണ്ണമായി തളയ്ക്കുന്നത് അസാധ്യമാണ്”.

രണ്ടുവർഷം മുമ്പുള്ള ഒരു ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരം ഓർമ്മയിലുണ്ട് .മെസ്സിയും, സുവാരസും  ചേർന്ന് നെയ്ത ഒരു മുന്നേറ്റം നാപ്പോളി പെനാൽറ്റി ബോക്സിനു മുമ്പിലെത്തിയി ട്ടുണ്ട്.കൗലിബാലിയെന്ന നാപ്പോളി ഡിഫൻഡറെ മറികടക്കാനാവാതെ സുവാരസ് പന്ത് വലതു വിംഗിൽ മെസ്സിക്ക് കൈമാറുന്നു.മറ്റേതൊരു എതിർടീമും ചെയ്യുന്നതു പോലെ നാപ്പോളിയും പ്രതികരിച്ചു.രണ്ട് ഡിഫൻഡർമാർ മെസ്സിക്കു പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നു.മരിയോ റൂയിയും,ലോറൻസോ ഇൻസൈനിയും.ഇൻസൈനിന്റേതായിരുന്നു.

ആദ്യ ഊഴം.അയാൾ കൃത്യമായി ഫിസിക്കൽ കോണ്ടാക്ട് ചെയ്യുന്നു.മെസ്സിയുടെ ഇടം കാലിൽ നിന്ന് പന്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നുണ്ട്.പന്ത് നിയന്ത്രിക്കാൻ റൂയിക്കുമാവുന്നില്ല.മെസ്സി വീഴാൻ തുടങ്ങുന്നുണ്ട്.പക്ഷേ പന്തിന്റെ ഗതി കാണുന്ന അയാൾ തന്റെ വലതു കാൽമുട്ടിനാൽ ശരീരത്തെ നിയന്ത്രിച്ച് വീഴാതെ മുന്നേറുന്നു.ഒപ്പം ഇടങ്കാലിനാൽ പന്തിനെ നിയന്ത്രണത്തിലാക്കുന്നുമുണ്ട്.ഈ സമയം മെസ്സിയുടെ പിറകിൽ കൗലിബാലിയും,മുൻപിൽ ലക്ഷ്യം മറച്ചു കൊണ്ട് കോസ്റ്റാസ് മനോലാസും,അതിനും പിന്നിൽ മികച്ച സേവിംഗ് പൊസിഷനിൽ ഗോൾകീപ്പറുമുണ്ട്.

വീണ്ടും മെസ്സി വേച്ചു പോകുന്നു.പക്ഷേ ഇത്തവണ മന:പൂർവ്വമായിരുന്നു.ഓസ്പിനയെന്ന നാപ്പോ ളി ഗോൾകീപ്പറുടെ ഫാർ പോസ്റ്റിലേക്ക് ഒരിടംകാൽ ഡ്രൈവ് ആ വീഴ്ച്ചയ്ക്കു മുമ്പത്തെ നിമിഷ ത്തിലും പായിക്കാൻ അയാൾക്ക് കഴിയുന്നുണ്ട്.ഗോ….ൾ!ബോഡിപൊസിഷനും,ആംഗിളും അസാധ്യ മെന്ന് തോന്നിച്ചിടത്തു നിന്ന് അയാൾ കണ്ടെത്തിയ അനേകം ഗോളുകളിൽ മറ്റൊന്ന്. അയാളെ ഡിഫൈൻ  ചെയ്യുന്ന നിമിഷങ്ങളിലൊന്ന്..

അയാൾ- ലയണൽ മെസ്സി- എനിക്കൊരു നിലയ്ക്കാത്ത ഗാന പ്രവാഹമാണ്;സുന്ദരമായൊരു മെഹ്ഫിൽ. ഉറക്കമൊഴിഞ്ഞ് കളി കാണുന്ന രാത്രികളിൽ അയാളുടെ ടീം ജയിക്കുമോ, തോൽക്കുമോ എന്നുള്ളതിനേക്കാൾ മൈതാനത്ത് അയാൾ കോറിയിടുന്ന കളിയഴക് കണ്ടാനന്ദിക്കുക എന്നതു മാത്ര മായിരുന്നു ലക്ഷ്യം.ഗോളോ, വിജയമോ ആയിരുന്നില്ല മോഹിപ്പിച്ചിരുന്നത്, വിചിത്രമായ രീതിയിൽ പ്രതികരിക്കുന്ന അയാളുടെ ഫുട്ബോൾ ബ്രെയിന്റെ ലാസ്യത മാത്രമായിരുന്നു ഉന്മാദിയാക്കിക്കൊ ണ്ടേയിരുന്നത്.

നന്ദി മെസ്സീ..

ഗ്രൗണ്ടിൽ സൃഷ്ടിക്കുന്ന വൈദ്യുതാലിംഗന സമാനമായ നിമിഷങ്ങൾക്ക്..

“മെ സ്സീ “എന്ന ചാന്റിനെ സംഗീത സമാനമാക്കിയതിന്..

ഏതു പ്രായത്തിലുള്ള ഫുട്ബോൾ ആരാധകനേയും ഒരു കുട്ടിയുടെ പ്രായത്തിലേക്കെത്തിക്കു ന്നതിന്..

തന്റെ തലമുറയിലെയെന്നല്ല ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനെന്ന് ഓരോ കളിയിലും അസാധാരണമായ നൈരന്തര്യത്തോടെ തെളിയിച്ചു കൊണ്ടിരിക്കുന്നതിന്..

നിങ്ങളീ ഗെയിമിനോട് വിട പറയുന്ന ദിവസം അതെത്ര മേൽ ദരിദ്രമായിരിക്കുമെന്ന് ഓരോ നിമിഷവും ഓർമ്മിപ്പിക്കുന്നതിന്..

നിങ്ങൾ ഓരോ കളിദിവസവുമെന്നോണം തകർത്തു കൊണ്ടിരിക്കുന്ന റെക്കോഡുകൾക്ക്..

ഈ ഭൂമിയിൽ ജീവിക്കുന്നതും, നിങ്ങളുടെ കളി കാണുന്നതും ഒരു ഭാഗ്യമാണെന്ന് പറയാതെ പറയുന്നതിന്..!

മെസ്സിയും അയാളുടെ കളിയുടെ ഫുട്ടേജുകളും കാലങ്ങൾക്കപ്പുറവും യൂ ട്യൂബിലുണ്ടാകും. പക്ഷേ അതായിരിക്കരുത് അയാളുടെ കളിയെ ഓർത്തെടുക്കാനുള്ള മാർഗം. ഫുട്ബാൾ ഗ്രൗണ്ടിൽ അയാൾ കാഴ്ച്ച വെക്കുന്ന ഓരോ ചെറിയ മാന്ത്രികമാത്രയുമാകട്ടെ അത്. ആ തുകൽപ്പന്തിനൊപ്പം അയാൾ നടത്തുന്ന ജുഗൽബന്ദിയേക്കാൾ സുഭഗമായ ഒരു കാഴ്ച്ചയോ കേൾവിയോ ഫുട്ബാൾ ചരിത്രത്തിലി ല്ലെന്നു തന്നെയാണ് എന്റെ വിശ്വാസം. മറ്റൊരു ചിന്തയുടെയും ഭാണ്ഡക്കെട്ടില്ലാതെ ആ ഇടം കാലി നെ ഗ്രൗണ്ടിൽ പിന്തുടരുന്നതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്..

ലയണൽ മെസ്സിക്ക്,ഉയിരിൽ പടർന്നേറിയ ഏറ്റവും പ്രിയപ്പെട്ട ഇഷ്ടങ്ങൾക്കൊന്നിന് ജന്മദിനാശംസകൾ..


Read Previous

നല്ല മധുരമുള്ള ചക്കയിൽ മഴവെള്ളം കയറിയാൽ മധുരം നഷ്ടപ്പെടും, അതിനൊരു പരിഹാരം ഉണ്ട് !

Read Next

ഇയാൾ കേവലമൊരു ഫുട്ബോളർ മാത്രമാണോ? ഒരിക്കലുമല്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യർക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുന്ന ശക്തിയുടെ പേരാണ് ക്രിസ്റ്റ്യാനോ!

Leave a Reply

Your email address will not be published. Required fields are marked *

Most Popular